Follow KVARTHA on Google news Follow Us!
ad

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എഞ്ചിനിയറിംഗ് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി എഞ്ചിനിയറിംഗ് പഠിക്കാൻ പോയ വിദ്യാർത്ഥി A 19-year-old student at IIT Delhi allegedly tried to kill himself by jumping from the fourth floor of a
ന്യൂഡല്‍ഹി: (www.kvartha.com 30.03.2017) വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എഞ്ചിനിയറിംഗ് പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂഡല്‍ഹി ഐ ഐ ടിയിലെ 19 കാരനാണ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ചയാണ് സംഭവം

ഇയാള്‍ കടുത്ത വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുകയായിരുന്നുവെന്ന് ഡി സി പി ഈശ്വര്‍ സിംഗ് പറഞ്ഞു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിദ്യാര്‍ത്ഥി എഞ്ചിനീയറിംഗ് പഠിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ യുവാവിന് ഇത് തീരെ ഇഷ്ടമില്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ നാല് മണിക്ക് സുഹൃത്തുക്കളുടെ കൂടെ യുവാവ് ക്യാമ്പസിന് സമീപത്തു കൂടി നടന്നിരുന്നെന്ന് ഡി സി പി ഈശ്വര്‍ സിംഗ് പറഞ്ഞു. എന്നാല്‍ ഇടക്ക് വയലന്റായ യുവാവ് കോണിപ്പടി കേറി പോകുകയും നാലാം നിലയില്‍ നിന്ന് ചാടുകയുമായിരുന്നു. കൈക്കും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Made to study engineering, IIT student tries to kill self. A 19-year-old student at IIT Delhi allegedly tried to kill himself by jumping from the fourth floor of a campus hostel early on Wednesday morning. According to police, he sustained multiple fractures in his hips and legs, but his condition is now stable