Follow KVARTHA on Google news Follow Us!
ad

തോല്‍വികള്‍ക്കൊരു ജയമുണ്ട്; കുഞ്ഞാലിക്കുട്ടിക്കു പകരക്കാരനായി വേങ്ങരയില്‍ കെ പി എ മജീദ്?

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന് ഏറെക്കാലത്തിനു ശേഷം പാര്‍Thiruvananthapuram, Kunhalikutty, Malappuram, UDF, News, Politics, Election, Kerala,
തിരുവനന്തപുരം: (www.kvartha.com 01.03.2017) മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന് ഏറെക്കാലത്തിനു ശേഷം പാര്‍ലമെന്ററി ജീവിതത്തിലേക്ക് തിരിച്ചുവരവിന് കളമൊരുങ്ങുന്നു. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍  ഒഴിവു വരുന്ന വേങ്ങര നിയമസഭാ സീറ്റിലേക്ക് അദ്ദേഹത്തെയാണ് പരിഗണിക്കുന്നത്.

അബ്ദുറഹിമാന്‍ രണ്ടത്താണിയും മുനവ്വറലി തങ്ങളുമൊക്കെ പരിഗണിക്കപ്പെട്ടെങ്കിലും മജീദിനെ മത്സരിപ്പിക്കണം എന്നാണ് കുഞ്ഞാലിക്കുട്ടിയുടേയും നിലപാട്. ഇതിനോട് മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ലീഗിന്റെ മറ്റ് നേതാക്കള്‍ക്കും എതിര്‍പ്പില്ലെന്നാണ് സൂചന.

ഇ അഹമ്മദ് അന്തരിച്ച ഒഴിവില്‍ മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലെന്ന പോലെതന്നെ കുഞ്ഞാലിക്കുട്ടിയുടെ ഒഴിവില്‍ വേങ്ങരയില്‍ നിന്നു മത്സരിക്കുന്ന മജീദിന്റെ കാര്യത്തിലും വിജയം ഉറപ്പാണെന്ന് ലീഗ് കരുതുന്നു.

പാര്‍ട്ടി നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വലംകൈ ആയി മാറിക്കഴിഞ്ഞ കെ പി എ മജീദ് മുമ്പ് മങ്കടയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് സര്‍ക്കാരില്‍ ചീഫ് വിപ്പ് ആയും പ്രവര്‍ത്തിച്ചു. എന്നാല്‍ പിന്നീട് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

പിന്നീട് മലപ്പുറം ആയി മാറിയ മഞ്ചേരി ലോക്‌സഭാ സീറ്റില്‍ 2004ല്‍ മത്സരിച്ചെങ്കിലും അപ്രതീക്ഷിതമായി പരാജയപ്പെട്ടു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി കെ ഹംസയാണ് അന്ന് വിജയിച്ചത്. മുജാഹിദ് നിലപാടുകാരനായ മജീദിനെ തോല്‍പ്പിക്കാന്‍ കാന്തപുരം സുന്നി വിഭാഗം നടത്തിയ കഠിനശ്രമമാണ് അന്ന് ഹംസയുടെ വിജയത്തിനു കാരണമായതെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഏതായാലും പാര്‍ലമെന്ററി രംഗത്ത് അധികം അവസരങ്ങള്‍ ലഭിക്കാതിരുന്ന കെ പി എ മജീദിനെ ഇത്തണ വേങ്ങരയില്‍ നിന്ന് വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. മാത്രമല്ല, ഇനി യുഡിഎഫിന് കേരളം ഭരിക്കാന്‍ അവസരമുണ്ടാകുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് പകരം ലീഗ് മന്ത്രിയാകാനുള്ള അവസരം കൂടിയാണ് ഇതിലൂടെ കൈവന്നേക്കുക. വേങ്ങര കെ പി എ മജീദിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവാകും എന്നാണ് സൂചന.

നേരത്തേ സ്ഥിരമായി കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്ന പി കെ കുഞ്ഞാലിക്കുട്ടി 2006ല്‍ അവിടെ ഇടതു സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീലിനോട് പരാജയപ്പെട്ടിരുന്നു. പിന്നീടാണ് കുഞ്ഞാലിക്കുട്ടി വേങ്ങരയിലേക്ക് മാറിയത്. 2011ലും 2016ലും അവിടെ നിന്നായിരുന്നു വിജയിച്ചത്.

Also Read:
എസ് പി ഓഫീസിലെ പോലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് മണല്‍വ്യാപാരിയില്‍ നിന്ന് പണം തട്ടിയവര്‍ നഗരസഭാ ചെയര്‍മാന്റെ പേരിലും തട്ടിപ്പ് നടത്തി; രണ്ടാംപ്രതിയും അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KPA Majeed will contest from Vengara? Thiruvananthapuram, Kunhalikutty, Malappuram, UDF, News, Politics, Election, Kerala.