Follow KVARTHA on Google news Follow Us!
ad

പോലീസും അന്വേഷിക്കുന്നു, ഹണി ട്രാപ്പ് കൈവിടുന്നു; ഗോവയിലാണെന്നു പറഞ്ഞത് മാത്രം തന്റെ ശബ്ദമെന്ന് ശശീന്ദ്രന്‍, തിരിച്ചുവരവിനും സാധ്യത

ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ രാജിയിലെത്തിയ ഹണി ട്രാപ്പ് കൂടുതല്‍ Thiruvananthapuram, Police, Complaint, Chief Minister, Pinarayi vijayan, News, Cabinet, Phone call, Kerala,
തിരുവനന്തപുരം: (www.kvartha.com 30.03.2017) ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ രാജിയിലെത്തിയ ഹണി ട്രാപ്പ് കൂടുതല്‍ കുരുക്കിലേക്ക്. മംഗളം ചാനലിനെ ഉന്നം വച്ച് ചില കേന്ദ്രങ്ങള്‍ പോലീസിന് പരാതി നല്‍കുകയും പോലീസ് അന്വേഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങളുടെ ഗതി മാറിയത്.

ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിക്കുകയും മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അറിയിക്കുകയും ചെയ്ത ശേഷമാണ് ഇപ്പോള്‍ സമാന്തരമായി പോലീസ് അന്വേഷണം കൂടി ഉണ്ടാകുന്നത്.

മന്ത്രിയായിരുന്ന ശശീന്ദ്രന് പരാതിയോ നിവേദനമോ കൊടുക്കാന്‍ പോയ സ്ത്രീയുമായി പിന്നീട് ഫോണില്‍ സംസാരിച്ചതല്ല പുറത്തുവിട്ടതെന്നും ചാനല്‍ ആസൂത്രിതമായി പെണ്‍കുട്ടിയെ ഉപയോഗിച്ച് ഹണി ട്രാപ്പ് നടത്തിയതാണെന്നും പുറത്തുവന്നതും പോലീസിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നിലുണ്ട്.


പോലീസ് അന്വേഷണത്തിനു വഴിയൊരുക്കാന്‍ മംഗളത്തിനെതിരെ ഒന്നിലധികം പരാതികളാണത്രേ വിവിധ കേന്ദ്രങ്ങളില്‍ നിന്നു നല്‍കിയിരിക്കുന്നത്. മറ്റ് ചില മന്ത്രിമാരുടെയും എംഎല്‍എയുടെയും മറ്റും സമാന ഫോണ്‍ സംഭാഷണങ്ങള്‍ മംഗളത്തിന്റെ പക്കലുണ്ട് എന്ന് പ്രചരിച്ചതോടെ അത് പുറത്തുവിടുന്നത് തടയാനുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായിക്കൂടിയാണ് പോലീസ് അന്വേഷണ നീക്കം എന്നും സൂചനയുണ്ട്.

അതിനിടെ, ശശീന്ദ്രന്റെ 'തേന്‍ കുട്ടി' എന്ന പേരില്‍ ഒരു മാധ്യമ സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍, പ്രത്യേകിച്ചും വാട്‌സാപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വനിതാ മാധ്യമ പ്രവര്‍ത്തകരെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തെത്തി. ഞാന്‍ ഗോവയിലാണ് ഇപ്പോള്‍ എന്ന് ഫോണില്‍ പറഞ്ഞത് മാത്രമാണ് തന്റെ സംഭാഷണം എന്ന് വെളിപ്പെടുത്തി ശശീന്ദ്രന്‍ രംഗത്തുവന്നതാണ് മറ്റൊരു സംഭവ വികാസം.

മീഡിയാ വണ്‍ ചാനലിനാണ് ശശീന്ദ്രന്‍ അഭിമുഖം നല്‍കിയത്. കേരളത്തെ സമീപകാലത്ത് പിടിച്ചു കുലുക്കിയ ഏറ്റവും വലിയ വാര്‍ത്തയെ അനുകൂലിച്ചും എതിര്‍ത്തും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ശശീന്ദ്രനെ തിരിച്ചു മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും അതുവഴി ഹണി ട്രാപ്പ് കുരുക്കിന് തക്ക മറുപടി നല്‍കാനും സിപിഎം ആലോചിക്കുന്നു എന്നാണ് പുതിയ വിവരം. 


അദ്ദേഹത്തെ ആസൂത്രിതമായി കുരുക്കിയതാണെന്നു വ്യക്തമാവുകയും സംഭാഷണം മുഴുവന്‍ തന്റേതല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിക്കും സിപിഎം ദേശീയ നേതൃത്വത്തിനും താല്‍പര്യമില്ലാത്തതും ഈ നീക്കത്തിനു പിന്നിലുണ്ട്.

Also Read:
റിയാസ് മൗലവി വധം: മൂന്ന് പ്രതികളെയും അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Honey trap on new tracks, police also to probe, Thiruvananthapuram, Police, Complaint, Chief Minister, Pinarayi vijayan, News, Cabinet, Phone call, Kerala.