Follow KVARTHA on Google news Follow Us!
ad
Posts

കൊടുംവരള്‍ച്ച: കേന്ദ്ര സഹായം തേടി ചത്ത പാമ്പിനെ കടിച്ചുപിടിച്ച് തമിഴ്‌നാട് കര്‍ഷകരുടെ പ്രതിഷേധം

കൊടുംവരള്‍ച്ചയില്‍ കേന്ദ്ര സഹായം തേടി ഡല്‍ഹി ജന്ദര്‍ മന്ദറില്‍ ചത്ത പാമ്പിനെ New Delhi, Drought, Tamil Nadu, Snake
ന്യൂഡല്‍ഹി:  (www.kvartha.com 30.03.2017) കൊടുംവരള്‍ച്ചയില്‍ കേന്ദ്ര സഹായം തേടി  ഡല്‍ഹി ജന്ദര്‍ മന്ദറില്‍ ചത്ത പാമ്പിനെ കടിച്ചുപിടിച്ച് തമിഴ്‌നാട് കര്‍ഷകര്‍ പ്രതിഷേധിച്ചു. ദേശീയ തെന്നിഡിയ നദിങ്ങള്‍ നിനയ്പ്പൂ സംഘം എന്ന സംഘടന രൂപീകരിച്ച് ഒരു കൂട്ടം കര്‍ഷകരാണ് പ്രതിഷേധത്തിനിറങ്ങിയത്.

ചത്ത എലികളെ കടിച്ചുപിടിച്ചുകൊണ്ട് തിരുച്ചിറപ്പള്ളിയില്‍ ആരംഭിച്ച പ്രതിഷേധത്തിന്റെ പതിനാറാം ദിവസമായ ബുധനാഴ്ചയാണ് ഇങ്ങനെയൊരു സംഭവം.  വരള്‍ച്ച മൂലം കൃഷി നശിക്കുകയും ഇപ്പോള്‍ തങ്ങള്‍ പട്ടിണിയിലാണെന്ന് തുറന്ന്കാട്ടുകയും ചെയ്ത്  തിരുച്ചിറപ്പള്ളി കലക്ടറേറ്റിനു മുന്നില്‍ നിന്നാണ് സമരം ആരംഭിച്ചത്.



ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയും കൈയില്‍ പിടിച്ചായിരുന്നു കര്‍ഷകര്‍ സമരം ചെയ്തത്.

Summary: Drought; Tamil Nadu farmers protested for help from center by byted the died snake
Image Courtesy: Country News

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Drought, Tamil Nadu, Snake, Central, Help, Farmers, Died, Organisation, Mouse, Jandar Mandar, Thiruchirappally, Suicide, Skull.