Follow KVARTHA on Google news Follow Us!
ad

പാചകവാതക സിലിണ്ടറുകളുടെ വില കുതിച്ചുയരുന്നു; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 90 രൂപ

പാചകവാതക സിലിണ്ടറുകളുടെ വില കുതിച്ചുയരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിനുKochi, Investment, Increased, News, Business, National,
കൊച്ചി: (www.kvartha.com 01.03.2017) പാചകവാതക സിലിണ്ടറുകളുടെ വില കുതിച്ചുയരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു 90 രൂപയും സബ്‌സിഡിയില്ലാത്ത വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനു 148 രൂപയും വര്‍ധിപ്പിച്ചു.

വില ഉയര്‍ന്നതോടെ 14.2 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന് 764.50 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള 19 കിലോയുടെ സിലിണ്ടറിന് 1388 രൂപയുമായി. എന്നാല്‍ സബ്‌സിഡി ഉള്ളവര്‍ക്കു വിലവര്‍ധന ബാധകമാകില്ല. ഉയര്‍ത്തിയ വില അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കുമെന്ന് ഏജന്‍സികള്‍ പറഞ്ഞു. വില വര്‍ധന പ്രാബല്യത്തില്‍ വന്നു.

പാചകവാചതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കു വില വര്‍ധന വന്‍ തിരിച്ചടിയായിരിക്കയാണ്. കഴിഞ്ഞമാസവും പാചകവാതക വില വന്‍തോതില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ളതിനു 65 രൂപയും വാണിജ്യാവശ്യത്തിനുള്ളതിനു 105 രൂപയുമാണ് ഉയര്‍ത്തിയിരുന്നത്.

Also Read:
എസ് പി ഓഫീസിലെ പോലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് മണല്‍വ്യാപാരിയില്‍ നിന്ന് പണം തട്ടിയവര്‍ നഗരസഭാ ചെയര്‍മാന്റെ പേരിലും തട്ടിപ്പ് നടത്തി; രണ്ടാംപ്രതിയും അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cooking gas price hiked, Kochi, Investment, Increased, News, Business, National.