Follow KVARTHA on Google news Follow Us!
ad

വിഷമദ്യം കഴിച്ചാണ് മണി മരിച്ചതെന്ന റിപ്പോര്‍ട്ട് കോടതിയില്‍, കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നു സിബിഐ

കലാഭവന്‍ മണിയുടെ മരണം വിഷമദ്യം (മീതൈല്‍ ആള്‍ക്കഹോള്‍) ഉള്ളില്‍ ചെന്നാണെന്ന മെKochi, Report, Suicide, Brother, News, Kerala,
കൊച്ചി : (www.kvartha.com 30.03.2017) കലാഭവന്‍ മണിയുടെ മരണം വിഷമദ്യം (മീതൈല്‍ ആള്‍ക്കഹോള്‍) ഉള്ളില്‍ ചെന്നാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നിമ്മിയും സഹോദരന്‍ രാമകൃഷ്ണനും നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

മണിയുടെ മരണത്തെത്തുടര്‍ന്ന് ശേഖരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളും രേഖകളും പരിശോധിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഒരു മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയിരുന്നു. ഈ ബോര്‍ഡാണ് മരണ കാരണം മീതൈല്‍ ആള്‍ക്കഹോളാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വിഷമദ്യം എങ്ങനെയാണ് മണിയുടെ ഉള്ളില്‍ ചെന്നതെന്നതിന് ഇനിയും വിശദീകരണമില്ല. ആത്മഹത്യയാണോ നരഹത്യയാണോ എന്നതിനും വ്യക്തമായ ഉത്തരമില്ല.

 CBI turns down Kerala actor Kalabhavan Mani death probe citing shortage of staff, Kochi, Report, Suicide, Brother, News, Kerala

ഈ സാഹചര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജികള്‍ ഏപ്രില്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി. ഇതിനിടെ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഇതുവരെ നടത്തിയ ഒരന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കേണ്ടതില്ലെന്നും നിലവിലെ കേസുകളുടെ ബാഹുല്യം നിമിത്തം കേസ് ഏറ്റെടുക്കാനാവില്ലെന്നും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

Also Read:
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയെല്ലാം ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും: മുഖ്യ മന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CBI turns down Kerala actor Kalabhavan Mani death probe citing shortage of staff, Kochi, Report, Suicide, Brother, News, Kerala.