Follow KVARTHA on Google news Follow Us!
ad

പ്രവാസികള്‍ അറിയാന്‍: യു എ ഇയില്‍ വിറ്റഴിച്ച 39,294 ടൊയോട്ട കാറുകള്‍ കമ്പനി തിരിച്ചു വിളിക്കുന്നു

യു എ ഇ യിൽ വിറ്റഴിച്ച 39294 ടൊയോട്ട കാറുകൾ കമ്പനി തിരിച്ച് വിളിക്കുന്നു. അൽ ഫുത്തൈമ് Al Futtaim Motors, the exclusive distributor of Toyota in the UAE, on Thursday said it has started a
അബുദാബി: (www.kvartha.com 30.03.2017) യു എ ഇയില്‍ വിറ്റഴിച്ച 39,294 ടൊയോട്ട കാറുകള്‍ കമ്പനി തിരിച്ച് വിളിക്കുന്നു. അല്‍ ഫുത്തൈം മോട്ടോഴ്‌സാണ് വ്യാഴാഴ്ച മുതല്‍ കാറുകള്‍ തിരിച്ച് വിളിക്കുക. എയര്‍ ബാഗിന്റെ കേടുപാടുകള്‍ തീര്‍ക്കാനാണ് ടൊയോട്ട കോര്‍പറേറ്റ് കമ്പനി കാറുകള്‍ തിരിച്ചെടുക്കുന്നതെന്ന് അല്‍ ഫുത്തൈം മോട്ടോഴ്‌സ് വ്യക്തമാക്കി.

ജപ്പാന്‍, ചൈന, യൂറോപ്പ് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നും കാറുകള്‍ തിരിച്ചെടുക്കുന്നുണ്ട്. ചൂടും ഹ്യൂമിഡിറ്റിയും അധികമായാല്‍ എയര്‍ബാഗ് ഇന്‍ഫ്‌ലറ്റ് ചെയ്യാന്‍ സഹായിക്കുന്ന പ്രൊപല്ലെന്റ്‌സ് താഴ്ന്ന് പോകും. ഇങ്ങനെ വരുമ്പോള്‍ അപകട സമയത്ത് എയര്‍ ബാഗ് പ്രവര്‍ത്തിക്കുകയില്ല. ഈ വിവരം ഉപഭോക്താക്കളെ അറിയിക്കാനും ആവശ്യമായ സര്‍വീസ് നല്‍കി എയര്‍ബാഗ് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി കൈക്കൊള്ളാനും വേണ്ടിയാണ് വാഹനങ്ങള്‍ തിരിച്ചെടുക്കുന്നത്.

2010, 2013 മോഡലായ കൊറോള, 2012 മോഡല്‍ യാരിസ്, 2011, 2013 മോഡലായ അല്‍ഫാര്‍ഡ് എന്നീ വണ്ടികളാണ് കമ്പനി തിരിച്ച് വിളിക്കുന്നത്.


Image Credit: alamy.com/ae

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: 39,000 Toyota cars in UAE may have airbag trouble. Al Futtaim Motors, the exclusive distributor of Toyota in the UAE, on Thursday said it has started a 'special service campaign' on 39,294 Toyota vehicles in the UAE, including Corolla (2010 to 2013 models), Yaris (2012 models) and Alphard (2011 and 2013 models