Follow KVARTHA on Google news Follow Us!
ad

എബിവിപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ച് വീരേന്ദര്‍ സെവാഗ്; കൈയ്യടിച്ച് രണ്‍ദീപ് ഹൂഡ

മുംബൈ: (www.kvartha.com 27.02.2017) ആര്‍ എസ് എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിക്കെതിരെ രംഗത്തുവന്ന കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്ദീപ് സിംഗിന്റെ ഇളയ മകള്‍ ഗുര്‍മെഹര്‍ കൗറിനെNational, Gurmehar Kaur, ABVP
മുംബൈ: (www.kvartha.com 27.02.2017) ആര്‍ എസ് എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിക്കെതിരെ രംഗത്തുവന്ന കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്ദീപ് സിംഗിന്റെ ഇളയ മകള്‍ ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ച് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. എബിവിപിക്കെതിരെ ഫേസ്ബുക്കില്‍ പരസ്യമായി പോസ്റ്റിട്ടതിന് കൗറിനെ ലൈംഗീകമായി പീഡിപ്പിക്കുമെന്ന ഭീഷണിയും ചിലര്‍ മുഴക്കിയിട്ടുണ്ട്. ഇതിനിടയിലാണ് വീരേന്ദറിന്റെ പരിഹാസം.

National, Gurmehar Kaur, ABVP
വീരേന്ദറിന് സോഷ്യല്‍ മീഡിയയില്‍ വലതുപക്ഷ ഹിന്ദുത്വവാദികളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച സൈനീകനാണ് ക്യാപ്റ്റന്‍ മന്ദീപ് സിംഗ്.

പാക്കിസ്ഥാനല്ല എന്റെ പിതാവിനെ കൊന്നത്, യുദ്ധമാണെന്ന പ്ലക്കാര്‍ഡുമേന്തിയാണ് ഗുര്‍മെഹര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിന് സമാനമായി ഞാനല്ല ഇരട്ട സെഞ്ചുറിയടിച്ചത്, എന്റെ ബാറ്റാണ് എന്ന പ്ലക്കാര്‍ഡുമേന്തിയാണ് വീരേന്ദര്‍ തന്റെ ചിത്രം അപ്ലോഡ് ചെയ്തത്.

പോസ്റ്റ് തരം താഴ്ന്നതെന്ന് വ്യക്തമാക്കി ഭൂരിഭാഗം പേരും കമന്റ് ചെയ്തപ്പോള്‍ ആര്‍ എസ് എസ് അനുഭാവികള്‍ വീരേന്ദറിനെ പിന്തുണച്ചു. സെവാഗിന്റെ ട്വീറ്റ് കൈയ്യടിയോടെ ബോളീവുഡ് താരം രണ്‍ദീപ് ഹൂഡ ഷെയര്‍ ചെയ്തതും വിവാദമായി.
ഹൂഡയുടെ മാതാവിന് ബിജെപിയുമായി ബന്ധമുള്ളതിനാലാണ് അദ്ദേഹം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആകാശ് ബാനര്‍ജി ആരോപിച്ചു.

SUMMARY: On Monday, Janta Ka Reporter reported how Gurmehar Kaur, the young daughter of Kargil martyr, Capt Mandeep Singh, received several threats of rape from BJP supporters for her decision to oppose the RSS’s student body, ABVP.

Keywords: National, Gurmehar Kaur, ABVP