Follow KVARTHA on Google news Follow Us!
ad

നിയന്ത്രണം വിട്ട ട്രക്ക് ബൈക്കുകളിലിടിച്ച് മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

നിയന്ത്രണം വിട്ട ട്രക്ക് രണ്ട് ബൈക്കുകളിലിടിച്ച് മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പഞ്ചാബിലെ കപൂര്‍തലയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം Accident, Death, Students, Punjab, Obituary, National, Three students die in road accident
കപൂര്‍തല: (www.kvartha.com 27.02.2017) നിയന്ത്രണം വിട്ട ട്രക്ക് രണ്ട് ബൈക്കുകളിലിടിച്ച് മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പഞ്ചാബിലെ കപൂര്‍തലയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ആനന്ദ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളായ രമണ്‍ദീപ് കൗര്‍, നിമൃതാ കൗര്‍, പിന്ദര്‍ എന്നിവരാണ് മരിച്ചത്. മൂവരും സുല്‍ത്താന്‍പൂര്‍ ലോദി സ്വദേശികളാണ്.

മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രക്ക് ബൈക്കുകളിലിടിച്ചത്. നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Accident, Death, Students, Punjab, Obituary, National, Three students die in road accident in Kapurthala.