Follow KVARTHA on Google news Follow Us!
ad

അഞ്ചു മാസത്തിനിടെ ആത്മഹത്യ ചെയ്തത് കർഷകരും വിദ്യാർത്ഥികളും ഉൾപ്പടെ 1761 പേർ!

മധ്യപ്രദേശിൽ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ആത്മഹത്യ ചെയ്തവരുടെ കണക്ക് കേട്ടാൽ ആരും106 farmers, 160 students. At least, 106 farmers and 181 farm labourers committed
ഭോപാൽ: (www.kvartha.com 28.02.2017) മധ്യപ്രദേശിൽ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ആത്മഹത്യ ചെയ്തവരുടെ കണക്ക് കേട്ടാൽ ആരും ഞെട്ടിപ്പോകും. 1761 പേരാണ് ജീവിതം മടുത്ത് മരണത്തിൽ അഭയം പ്രാപിച്ചിരിക്കുന്നത്. 106 കർഷകർ, 181 ജോലിക്കാർ, 160 വിദ്യാർത്ഥികൾ എന്നിങ്ങനെ പോകുന്നു കണക്കുകൾ. ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം വ്യകത്മാക്കിയത്.

2016 ജൂലൈ ഒന്ന് മുതൽ 2016 നവംബർ 15 വരെ 531 കർഷകരും 281 വിദ്യാർത്ഥികളുമടക്കം 3469 പേരാണ് വിവിധ കാരണങ്ങൾ കൊണ്ട് ജീവിതം അവസാനിപ്പിച്ചതെന്ന് കോൺഗ്രസ് എം എൽ എ രാംനിവാസ് റാവത് പറഞ്ഞു. റാവത്തിന്റെ കണ്ടെത്തലിനെ അംഗീകരിച്ച ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിംഗ് കഴിഞ്ഞ ഏഴു മാസം കൊണ്ട് 5230 പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് വിശദീകരിച്ചു.

പോലീസ് അധികാരികളുടെ കണക്ക് പ്രകാരം 2015 ൽ 10293 പേർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 6294 പേർ പുരുഷന്മാരും 3999 പേർ സ്ത്രീകളുമാണ്. 581 കർഷകർ 625 വിദ്യാർത്ഥികൾ എന്നിവരും ഇതിൽ പെടുന്നു.

അതേസമയം ആത്മഹത്യ ചെയ്ത 1761 പേരിൽ 349 പേർ കുടുംബ പ്രശ്നങ്ങൾ കൊണ്ട് മരിച്ചവരാണ്. 284 പേർ മാനസിക സമ്മർദ്ധം താങ്ങാൻ കഴിയാതെയും, 176 പേർ അസുഖം കാരണവും, 104 പേർ ലഹരി മരുന്നുകളോടുള്ള ആസക്തി കാരണവും, 45 പേർ പ്രണയ നൈരാശ്യം കാരണവും, 298 പേർ മറ്റുള്ള പല കാരണങ്ങൾ കൊണ്ടും ആത്മഹത്യ ചെയ്തതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ 504 പേരുടെ മരണ കാരണം ഇപ്പോഴും ദുരൂഹതയായി തുടരുകയാണ്.

ആളുകളിൽ അവബോധമുണ്ടാക്കാൻ വേണ്ടി ക്യാംപയിൻ നടത്തുക, സന്തോഷകരമായ കുടുംബ ജീവിതം ഉറപ്പ് കൊടുക്കുക എന്നിങ്ങനെയുള്ള പരിഹാര മാർഗങ്ങൾ ആത്മഹത്യ കുറക്കാനായി ആലോചിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യ പ്രദേശ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Madhya Pradesh records 1761 suicides in five months; 106 farmers, 160 students. At least, 106 farmers and 181 farm labourers committed suicide in Madhya Pradesh in last five months stated the BJP ruled government in the assembly.