Follow KVARTHA on Google news Follow Us!
ad

പോലീസ് ആസ്ഥാനത്ത് ഇനി കുടുംബശ്രീ രുചിക്കൂട്ട്; പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എണ്ണൂറോളം ജീവനക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും കൂടുതല്‍ ഗുണനിലവാരവും ആരോഗ്യത്തിനു ഹാനീകരമാകാത്തതുമായ ഭക്ഷണം ഉറപ്പുവരുത്തും

ഇനി പോലീസ് ആസ്ഥാനത്തും കുടുംബശ്രീ രുചിക്കൂട്ട്. രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീയുടെ പുതിയ ക്യാന്റീന്‍ 'കഫേശ്രീ' പോലീസ് ആസ്ഥാനത്ത് Thiruvananthapuram, Kerala, Police, Hotel, Food, Inauguration, Kudumbashree canteen at
തിരുവനന്തപുരം: (www.kvartha.com 27.02.2017) ഇനി പോലീസ് ആസ്ഥാനത്തും കുടുംബശ്രീ രുചിക്കൂട്ട്. രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീയുടെ പുതിയ ക്യാന്റീന്‍ 'കഫേശ്രീ' പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എണ്ണൂറോളം ജീവനക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും കൂടുതല്‍ ഗുണനിലവാരവും ആരോഗ്യത്തിനു ഹാനീകരമാകാത്തതുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം പുതിയ ക്യാന്റീന്‍ ആരംഭിച്ചത്.


രാവിലെ 7.30 മണിമുതല്‍ വൈകിട്ട് 5.30 മണിവരെയാണ് പ്രവര്‍ത്തന സമയം. വിളപ്പില്‍ശാല കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ 12 സ്റ്റാഫംഗങ്ങളാണ് പുതിയ ക്യാന്റീനിലുള്ളത്. നിലവിലുള്ള ക്യാന്റീന്‍ കെട്ടിടം ആകര്‍ഷകമായ ഡിസൈനില്‍ പരിഷ്‌കരിച്ചാണ് പുതിയ ക്യാന്റീനായി നല്‍കിയിട്ടുള്ളത്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുതിയ ക്യാന്റീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ ഡി ജി പിമാരായ അനില്‍കാന്ത്, സുധേഷ് കുമാര്‍, ഐ ജിമാരായ മനോജ് എബ്രഹാം, എസ് സുരേഷ്, ഡി ഐ ജി ഷെഫീന്‍ അഹ് മദ്, എസ് പിമാരായ രാഹുല്‍ ആര്‍ നായര്‍, കാളിരാജ് മഹേഷ് കുമാര്‍, ഹരിശങ്കര്‍, എം മുഹമ്മദ് ഷബീര്‍, വി ഗോപാല കൃഷ്ണന്‍, സാബു പി എസ്, കെ അജിത്ത്, എന്‍ വിജയകുമാര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി കമാണ്ടന്റ് നജീബ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Police, Hotel, Food, Inauguration, Kudumbashree canteen at police head quarters too.