Follow KVARTHA on Google news Follow Us!
ad

ജയില്‍ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി പോസ്റ്റ്; സൈബര്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍

ജയില്‍ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നThrissur, Social Network, News, Criminal Case, Kerala,
തൃശൂര്‍: (www.kvartha.com 27.02.2017) ജയില്‍ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സൈബര്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങിയതായുള്ള ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്തയും അതോടൊപ്പം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കമന്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് തൃശൂര്‍ എ. ആര്‍. ക്യാമ്പിലെ എ.എസ്.ഐ റോയ് സി.ജോര്‍ജിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഐ.ജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ അതേ കുറ്റകൃത്യം ചെയ്തു എന്നാണ് സംഭവത്തെ കുറിച്ചുള്ള അധികൃതരുടെ വിലയിരുത്തല്‍. ആംഡ് ഫോഴ് സിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സര്‍ക്കാര്‍ അതിന്റെ ഉറവിടം തേടി അന്വേഷണം തുടങ്ങിയത്.

Facebook post against govt cyber si suspended, Thrissur, Social Network, News, Criminal Case, Kerala

റോയ് സി.ജോര്‍ജാണ് പോസ്റ്റിട്ടതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം സ്ഥലം മാറ്റിയിരുന്നു. ഗുണ്ടകള്‍ കേരളത്തില്‍ അരങ്ങ് വാഴുമ്പോള്‍ ജയിലിലുള്ള 1850 കൊടും കുറ്റവാളികളെക്കൂടി പുറത്തേക്കു വിടാന്‍ ശ്രമിച്ച സി.പി.എം സര്‍ക്കാര്‍ എന്നായിരുന്നു പോസ്റ്റിലെ പരിഹാസം.


Also Read:
കരയുന്ന കുഞ്ഞിനേ പാലുള്ളു: സെക്രട്ടറിയേറ്റിന് മുന്നില്‍ കാസര്‍കോട്ടുകാരുടെ കരച്ചില്‍ സമരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Facebook post against govt cyber si suspended, Thrissur, Social Network, News, Criminal Case, Kerala.