Follow KVARTHA on Google news Follow Us!
ad

സൗന്ദര്യം കൂടിയതിനാല്‍ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു; മാനേജര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

സൗന്ദര്യം കൂടിയതിനാല്‍ തന്നെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു എന്ന ആരോപണവുമായി Allegation, News, Message, World,
ലണ്ടന്‍: (www.kvartha.com 27.02.2017) സൗന്ദര്യം കൂടിയതിനാല്‍ തന്നെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു എന്ന ആരോപണവുമായി യുവതി രംഗത്ത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും യുവതി
ഉന്നയിച്ചു. സാധാരണരീതിയില്‍ കാണാനിത്തിരി ചന്തവും സ്മാര്‍ട്‌നെസുമൊക്കെയുള്ള യുവതി
കള്‍ക്ക് ജോലി സ്ഥലങ്ങളില്‍ കൂടുതല്‍ പരിഗണന കിട്ടുമെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ഇംഗ്ലണ്ടിലെ ഒരു യുവതിക്കാണ് ഇതിന് വിപരീതമായ അനുഭവം ഉണ്ടായിരിക്കുന്നത്. 

യൂനിറ്റ് ടിവിയെന്ന പ്രൊഡക്ഷന്‍ സ്ഥാപനത്തിലെ ഫ്രീലാന്‍സറായ എമ്മ ഹള്‍സാണ് വിചിത്രമായ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ ആകര്‍ഷണീയത കാരണം ജോലി നഷ്ടപ്പെട്ടുവെന്ന് തന്നെയാണ് ഈ ഇരുപത്തിനാലുകാരി ഉറപ്പിച്ചു പറയുന്നത്. കഴിഞ്ഞ ദിവസമാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. എമ്മ സ്ഥാപനത്തില്‍ ജോലിക്കെത്തി അഞ്ചു മിനിറ്റിനകം മാനേജരുടെ സന്ദേശമെത്തി.

Emma Hulse: TV worker fired for being 'too good looking', Allegation, News, Message, World

ജോലി നിര്‍ത്തി വീട്ടില്‍പൊയ്‌ക്കൊള്ളണമെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്. മാത്രമല്ല, നിങ്ങള്‍ മോഡലാണോ, എന്താ ക്യാറ്റ് വാക്ക് നടത്തുന്നില്ലേ. വീട്ടിനു മുന്നില്‍നിന്ന് ക്യാറ്റ് വാക്ക് നടത്തിയാല്‍പോരേ എന്നൊക്കെ ചോദിച്ച് മാനേജര്‍ പരിഹസിച്ചതായും യുവതി പറയുന്നു. പിന്നീട് ഇദ്ദേഹം തന്റെ സ്വകാര്യ നമ്പര്‍ ചോദിച്ചതായും ഡ്രിങ്ക്‌സ് കഴിക്കാന്‍ പുറത്തേക്കു ക്ഷണിച്ചതായും എമ്മ ആരോപിച്ചു.

അതേസമയം താന്‍ മാന്യത വിട്ട് ഓഫീസില്‍ പെരുമാറിയിട്ടില്ലെന്ന് എമ്മ തറപ്പിച്ചുപറയുന്നു. കുലീനമായ രീതിയില്‍ പാന്റ്‌സും ഷര്‍ട്ടും ധരിച്ചാണ് ഓഫീസില്‍ പോയിരുന്നത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു മാത്രമാണ് തന്റെ മെയ്ക്കപ്പ്. എന്നാല്‍ തന്റെ സൗന്ദര്യം യാതൊരു ഭാവഭേദവുമില്ലാതെ ജോലിചെയ്യുന്നവര്‍ക്ക് അലോസരമുണ്ടാകുമെന്ന് മാനേജര്‍ ചിന്തിച്ചതുകൊണ്ടാകാം അദ്ദേഹം തന്നെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടതെന്നും എമ്മ ചൂണ്ടിക്കാട്ടുന്നു.

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ കുറിച്ച് ചോദിക്കാന്‍ കമ്പനി അധികൃതരെ സമീപിച്ചപ്പോള്‍, പറഞ്ഞുവിട്ടു എന്നതു നേരാണ്. മൂന്നുമാസത്തെ പ്രൊബേഷനിലായിരുന്നു എമ്മ. അവര്‍ കമ്പനിക്കു ചേര്‍ന്ന ആളല്ല. തന്നെയുമല്ല, അവരുടെ ചില ചെയ്തികള്‍ കമ്പനിയുടെ പോളിസിയുമായി ഒത്തുപോകുന്നതുമല്ല, എന്നും കമ്പനി ഉടമ ആദം ലുക്‌വെല്‍ അറിയിച്ചു.

Also Read:

കരയുന്ന കുഞ്ഞിനേ പാലുള്ളു: സെക്രട്ടറിയേറ്റിന് മുന്നില്‍ കാസര്‍കോട്ടുകാരുടെ കരച്ചില്‍ സമരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Emma Hulse: TV worker fired for being 'too good looking', Allegation, News, Message, World.