Follow KVARTHA on Google news Follow Us!
ad

പൊതു സ്വീകാര്യതയുടെ വേറിട്ട ഇടം ഉറപ്പിച്ച അഹ് മദ് സാഹിബ്

അഹ്മദ് സാഹിബ് എന്ന് മുസ്‌ലിം ലീഗുകാര്‍ ഇ അഹ്മദിനെ ചുരുക്കി വിളിച്ചതും അത് പിന്നീട് മുസ്‌ലിം സമുദായത്തിലെ Former minister E Ahamed, Muslim League Leader, Politician, SA Gafoor, Article, E E Ahamed was a man who made different space in Muslim politics
എസ് എ ഗഫൂര്‍

(www.kvartha.com 01/02/2017) ഹ്മദ് സാഹിബ് എന്ന് മുസ്‌ലിം ലീഗുകാര്‍ ഇ അഹ്മദിനെ ചുരുക്കി വിളിച്ചതും അത് പിന്നീട് മുസ്‌ലിം സമുദായത്തിലെ മുഴുവനാളുകളും മാത്രമല്ല ലീഗിനും സമുദായത്തിനും പുറത്തുള്ള നേതാക്കളും വിളിക്കുന്ന വിശേഷണമായി മാറിയതും അദ്ദേഹത്തോടുള്ള ആദരവുകൊണ്ടുതന്നെയായിരുന്നു. ലീഗിലെ സമകാലിക നേതാക്കളില്‍ മറ്റാര്‍ക്കും ഇത്രയ്ക്ക് സ്വാധീനവും സ്വീകാര്യതയും ലഗിനും സമുദായത്തിനും പുറത്തില്ല.
Former minister E Ahamed, Muslim League Leader, Politician, SA Gafoor, Article, E E Ahamed was a man who made different space in Muslim politics

കേരളത്തിലും കേന്ദ്രത്തിലും അധികാര കേന്ദ്രങ്ങളില്‍ ദീര്‍ഘകാല സാന്നിധ്യമായിരുന്നതുകൊണ്ടല്ല അഹ്മദ് ഈ സ്വീകാര്യത നേടിയത് എന്ന് സംശയമില്ലാതെ പറയാന്‍ കഴയും. അദ്ദേഹത്തിന് മുസ്‌ലിം സമുദായത്തിന്റെ സുരക്ഷയിലും രാജ്യത്തിന്റെ മത സൗഹാര്‍ദത്തിലും അത്രമേല്‍ ആത്മാരത്ഥമായ താല്‍പര്യമുണ്ടായിരുന്നു എന്നതാണ് കാരണം, ലീഗിന്റെ എല്ലാ പരിമിതികള്‍ക്കിടയിലും ആ പാര്‍ട്ടിയുടെ സാധ്യതകളെ സമര്‍ത്ഥമായി വിനിയോഗിച്ച നേതാവ് എന്നും പറയാം.

സാമുദായിക കലാപങ്ങളില്‍ ഇരകളാക്കപ്പെട്ട മുസ്‌ലിം സമുദായത്തിലെ സാധാരണക്കാര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുമ്പോള്‍ ഓടിയെത്തി ഒരു നല്ല വാക്ക് പറയാനെങ്കിലും ലീഗിന് ഒരു ദേശീയ മുഖം ഉണ്ടായിരുന്നു, ഇനി ഇല്ല. ഒരു പക്ഷേ, ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയ്ക്കു ശേഷം ദേശീയ തലത്തില്‍ മുസ്‌ലിം സമുദായ നേതൃത്വം നേരിട്ട് അഭിമുഖീകരിക്കുന്ന വലിയ വിയോഗം ഇ അഹ്മദിന്റേതായിരിക്കാം. സേഠ് സാഹിബിന് നല്‍കിയ സ്‌നേഹമോ അംഗീകാരമോ ആദരവോ മഹ്ബൂബേ മില്ലത്ത് എന്നതു പോലുള്ള വിശേഷണമോ അഹ്മദിന് സമുദായം നല്‍കിയില്ല എന്നത് ശരിതന്നെ; ലീഗ് വിട്ട ശേഷവും സേഠ് സാഹിബിന് ലഭിച്ചിരുന്ന ആദരവും സ്‌നേഹവും താരതമ്യങ്ങളില്ലാത്തതായിരുന്നു എന്നതും ശരി.

പക്ഷേ, അഹ്മദിന് സ്വന്തം ഇടം ഉണ്ടായിരുന്നു. അത് വികസിപ്പിച്ചുകൊണ്ടുവരുന്നതില്‍ അദ്ദേഹം കാര്യമായി ശ്രദ്ധിക്കുകയും ചെയ്തു. സമുദായം, രാജ്യം എന്നീ കൂറുകളിലാണ് അദ്ദേഹത്തിന്റെ ഈ ശ്രദ്ധയുടെ വേരുകള്‍ കണ്ടെത്താനാവുക. രണ്ടു വട്ടം കേന്ദ്ര സഹമന്ത്രിയായവുകയും നിരവധി തവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിക്കുകയും ചെയ്ത അഹ്മദിലേക്ക് അത്തരം അവസരങ്ങള്‍ സ്വാഭാവികമായി വന്നു ചേരുന്ന വിധത്തില്‍ അദ്ദേഹം മുസ്‌ലിം സമുദായത്തിന്റെയും മതേതര ഇന്ത്യയുടെയും വക്താവായി രാജ്യത്തും പുറത്തും നിലകൊണ്ടു. ഇത് മരണാനന്തരം പറയുന്ന നല്ല വാക്കല്ല; അഹ്മദിന്റെ രാഷ്ട്രീയ ജീവിതത്തിലൂടെയൊന്നു സഞ്ചരിച്ചു നോക്കിയാല്‍ തിരിച്ചറിയാനാകുന്ന വസ്തുതയാണ്.

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഹ്മദ് മാത്രമാണ് കേരളത്തില്‍ നിന്ന് യുഡിഎഫിനെ പ്രതിനിധീകരിച്ചു വിജയിച്ചത്. പൊന്നാനിയില്‍ നിന്ന് വിജയിച്ച അഹ്മദിനെ ഒന്നാം യുപിഎ സര്‍ക്കാര്‍ വിദേശകാര്യ സഹമന്ത്രിയാക്കി. അദ്ദേഹത്തെ ക്യാബിനറ്റ് മന്ത്രിയാക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നടന്നില്ല. പിന്നീട്, 2009ലെ രണ്ടാം യുപിഎ സര്‍ക്കാരിലും അദ്ദേഹം സഹമന്ത്രിയായി. അന്നും ക്യാബിനറ്റ് റാങ്കിന്റെ സാധ്യത വന്നു, പോയി. ആ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് 2011ല്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നത്. വന്‍ വിജയം നേടിയ ലീഗിന് അഞ്ച് മന്ത്രിമാരെ ആദ്യം തന്നെ കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു.

എന്നാല്‍ ഇ അഹ്മദിന് കേന്ദ്രമന്ത്രിസഭയില്‍ ക്യാബിനറ്റ് റാങ്ക് നല്‍കുകയാണെങ്കില്‍ ഇവിടെ നാല് മന്ത്രിമാര്‍ മതി എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. അത് സമ്മതിച്ച കോണ്‍ഗ്രസ് പിന്നീട് കളം മാറ്റിച്ചവിട്ടി. രണ്ട് അംഗങ്ങള്‍ മാത്രമുള്ള ഘടക കക്ഷികള്‍ക്ക് ക്യാബിനറ്റ് റാങ്ക് കൊടുക്കേണ്ട എന്ന പൊതുധാരണയുണ്ട് എന്നായിരുന്നു ലീഗിന് കോണ്‍ഗ്രസ് നല്‍കിയ വിശദീകരണം. ഏതായാലും അഹ്മദ് സാഹിബ് സഹമന്ത്രിയായിത്തന്നെ തുടരേണ്ടി വന്നു. പിന്നീട് അഞ്ചാം മന്ത്രിയെ കേരളത്തില്‍ ഉള്‍പെടുത്തിയപ്പോഴാകട്ടെ വലിയ പഴി കേള്‍ക്കേണ്ടിയും വന്നു.

ലീഗിന് ഇ അഹ്മദിനേക്കാള്‍ കാമ്പും കരുത്തുമുള്ള നേതാവ് ഇപ്പോഴും ലോക്‌സഭയിലുണ്ട്. അത് ഇ ടി മുഹമ്മദ് ബഷീറാണ്. എന്നാല്‍ അദ്ദേഹം ഇ അഹ്മദിനു ലഭിച്ച വലിയ സ്വീകാര്യതയുടെ പൊതു ഇടത്തിലേക്ക് എത്താന്‍ സമയമെടുത്തേക്കാം. അഹമ്മദിന്റെ വിയോഗം സൃഷ്ടിച്ച വിടവ് അങ്ങനെതന്നെ അവശേഷിക്കുകയും ചെയ്യും.

Keywords: Former minister E Ahamed, Muslim League Leader, Politician, SA Gafoor, Article, E E Ahamed was a man who made different space in Muslim politics