Follow KVARTHA on Google news Follow Us!
ad

പ്രിയപ്പെട്ട ജനനായകന്‍; ഉപമുഖ്യമന്ത്രിയാകാനും അവസരം വന്നുപോയി

കണ്ണൂരില്‍ ജനിച്ച് മലപ്പുറത്തിന്റെ പ്രിയപ്പെട്ട ജനപ്രതിനിധിയായി മാറിയ ചരിത്രമുള്ള ഇ അഹ്മദ് മലപ്പുറത്തിനു മാത്രമല്ല E Ahamed, a real peoples representative, Muslim League Leader, E Ahamed MP
തിരുവനന്തപുരം: (www.kvartha.com 01/02/2017) കണ്ണൂരില്‍ ജനിച്ച് മലപ്പുറത്തിന്റെ പ്രിയപ്പെട്ട ജനപ്രതിനിധിയായി മാറിയ ചരിത്രമുള്ള ഇ അഹ്മദ് മലപ്പുറത്തിനു മാത്രമല്ല കേരളത്തിലെ മുസ്‌ലിം സമൂഹത്തിനാകെ പ്രിയപ്പെട്ടവനായി മാറുന്ന വിധമാണ് കേരളത്തിലും കേന്ദ്രത്തിലും പ്രവര്‍ച്ചിത്തത്. കേരളത്തില്‍ ദീഘകാലം നിയമസഭാംഗവും കെ കരുണാകരന്‍ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയുമായിരുന്നു. അഹത്തെ 2001ല എകെ ആന്റണി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാക്കാം എന്നൊരു വാഗ്ദാനം കോണ്‍ഗ്രസ് ദേശീയ നേതൃത്വും എ കെ ആന്റണിതന്നെയും മുന്നോട്ടു വച്ചിരുന്നതായി കേട്ടിട്ടുണ്ട്.

എന്നാല്‍ എന്തുകൊണ്ടോ അത് നടന്നില്ല. പാര്‍ലമെന്റ് അംഗമായിരുന്ന അഹ്മദിനെ ഉപമുഖ്യമന്ത്രിയാക്കാനും ആറു മാസത്തിനുള്ളില്‍ നിയമസഭയിലേക്ക് വിജയിപ്പിച്ചെടുക്കാനുമുള്ള രാഷ്ട്രീയ തീരുമാനമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ പുതിയ ടീം ലീഗില്‍ നിന്ന് യുഡിഎഫ് മന്ത്രിസഭയിലേക്ക് വന്നതോടെ എംപിയെ കൊണ്ടുവന്ന് ഉപമുഖ്യമന്ത്രിയാക്കുക എന്ന ആലോചന ഇടയ്ക്കുവച്ച് നിലച്ചു. കുഞ്ഞാലിക്കുട്ടി ആദ്യമായി മന്ത്രിയായതും ആ സര്‍ക്കാരിലാണ്. പിന്നീടാണ് ഒന്നാം യുപിഎ സര്‍ക്കാരില്‍ അഹ്മദ് കേന്ദ്ര സഹമന്ത്രിയായത്, 2004ല്‍. ഉപമുഖ്യമന്ത്രിയായിരുന്നെങ്കില്‍ സി എച്ച് മുഹമ്മദ് കോയയ്ക്കു ശേഷം ആ സ്ഥാനത്തെത്തുന്ന ലീഗ് നേതാവ് അദ്ദേഹമായിരുന്നേനെ.

2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കേരളത്തിലുണ്ടായ കനത്ത പരാജയത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി എകെ ആന്റണി രാജിവച്ചപ്പോള്‍ ഒരു പക്ഷേ, ആക്ടിംഗ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത കൂടിയാണ് അന്ന് അടഞ്ഞത്. ഇ അഹ്മദിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ സീറ്റില്‍ പകരം മല്‍സരിക്കുന്നത് ആര്. വ്യാഴാഴ്ച അഹ്മദിന്റെ ഖബറടക്കത്തിനു ശേഷം മാത്രമേ ഈ ആലോാചനയിലേക്ക് അനൗപചാരികമായി പോലും മുസ്‌ലിം ലീഗ് നേതൃത്വും കടക്കുകയുള്ളു. എന്നാല്‍ സാധാരണ ലീഗ് പ്രവര്‍ത്തകരുടെ ഇടയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങി. തെരഞ്ഞെടുപ്പ് സ്വാഭാവികമായും ആറ് മാസത്തിനുള്ളില്‍ ഉണ്ടാകും. പുതിയ അംഗത്തിന് ഒന്നര വര്‍ഷത്തിലേറെ എംപിയായിരിക്കാനും കഴിയും.

മലപ്പുറം സീറ്റില്‍ വിജയം യുഡിഎഫിനു തന്നെയായിരിക്കും എന്നതില്‍ യുഡിഎഫിനു മാത്രമല്ല, എല്‍ഡിഎഫിനും വലിയ സംശയമൊന്നുമില്ല. കാര്യമായി മല്‍സരിച്ചു നോക്കാം എന്നു മാത്രം. അഹ്മദിന്റെ വിയോഗത്തിന്റെ സഹതാപം കൂടി ചേരുമ്പോള്‍ വിജയം കൂടുതല്‍ ആയാസരഹിതമായേക്കാനാണ് സാധ്യത. കേരളം ഭരിക്കുന്നത് ഇടതുമുന്നണിയാണ് എന്നത് അവര്‍ക്കോ കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ് എന്നത് അവര്‍ക്കോ മലപ്പുറത്തിന്റെ കാര്യത്തില്‍ അനുകൂല ഘടകമാകാന്‍ ഇടയില്ല. ലീഗ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മല്‍സരിക്കും, ജയിക്കും. അത്രതന്നെ. അതുകൊണ്ടുതന്നെ തികഞ്ഞ അര്‍ഹത സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോള്‍ ലീഗ് നേതൃത്വം കണക്കിലെടുക്കുകയും ചെയ്യും എന്നാണ് സൂചന.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗ് മികച്ച വിജയം നേടിയപ്പോഴും മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയാതെ പോയ മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ പേരാണ് ലീഗ് പ്രവര്‍ത്തകര്‍ സജീവമായി പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരും പറയുന്നവരുണ്ട്. പക്ഷേ, അതിനു സാധ്യ കുറവാണ് എന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാദിഖലി തങ്ങള്‍ക്ക് താല്‍പര്യമില്ലത്രേ. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുകളും സാധ്യതകളും ലീഗിന്റെ ചര്‍ച്ചകളില്‍ വരാന്‍ പോവുകയാണ്. കേരളം മറ്റൊരു ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനു കൂടി സാക്ഷ്യം വഹിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.

Keywords: E Ahamed, a real peoples representative, Muslim League Leader, E Ahamed MP