Follow KVARTHA on Google news Follow Us!
ad

എയർടെൽ ഉപഭോക്താക്കൾക്കൊരു സന്തോഷ വാർത്ത; റോമിംഗിൽ ഇൻകമിംഗ് കോളുകൾക്കുള്ള ചാർജ് എയർടെൽ നിർത്താൻ പോകുന്നു

എയർടെൽ വരിക്കാർക്ക് വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് കമ്പനി അധികൃതർ The telecom giant on Monday announced that starting April 1, 2017, Airtel users roaming
മുംബൈ: (www.kvartha.com 27.02.2017) എയർടെൽ വരിക്കാർക്ക് വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് കമ്പനി അധികൃതർ പുറത്ത് വിട്ടിരിക്കുന്നത്. റോമിംഗിൽ ഇൻകമിംഗ് കോളുകൾക്കുള്ള ചാർജ് ഇനി മുതൽ ഈടാക്കുകയില്ല. ഏപ്രിൽ ഒന്ന് മുതലാണ് കമ്പനി പുതിയ തീരുമാനം നടപ്പിലാക്കുന്നത്.
ഇനി മുതൽ ഇന്ത്യയിലുള്ള ഏത് നഗരങ്ങളിലേക്കും യാതൊരു ടെൻഷനോ ആകുലതയോ കൂടാതെ എയർടെൽ ഉപഭോക്താക്കൾക്ക് സഞ്ചരിക്കാൻ അവസരം കൊടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എയർടെൽ ദക്ഷിണ മേഖല സി ഇ ഓ ഗോപാൽ വിറ്റാൽ പറഞ്ഞു.
എന്നാൽ എയർടെൽ കമ്പനിക്ക് ഈ വീണ്ടുവിചാരം പെട്ടെന്ന് വന്നതാണെന്ന് പറയാൻ കഴിയില്ല. കുറച്ച് ദിവസങ്ങൾ മുമ്പ് ജിയോ അവരുടെ വരിക്കാർക്ക് റോമിംഗ് ചാർജുകൾ നിർത്തിയതായി പ്രഖ്യാപിച്ചിരുന്നു. മാത്രവുമല്ല ജിയോയുടെ സൗജന്യ ഇന്റർനെറ്റ് സേവനം ഒരുപാടാളുകൾ എയർടെൽ പോലെയുള്ള നെറ്റ് വർക്കുകളിൽ നിന്നും ജിയോയിലേക്ക് മാറാനും കാരണമായിരുന്നു. അത് കൊണ്ട് തന്നെ ഇനിയും അധികമായ ചാർജ് ഈടാക്കി ഉപഭോക്താക്കളെ പരീക്ഷിച്ചാൽ ആ അവസരം വേറെ മൊബൈൽ കമ്പനികൾ ഉപയോഗപ്പെടുത്തുമെന്ന് എയർടെൽ ഭയപ്പെടുന്നുണ്ട്. നേരത്തെ ബി എസ് എൻ എൽ ഉം ഐഡിയയും ഇന്റെർനെറ്റിനുള്ള ചാർജുകൾ കുറച്ചിരുന്നു. 

നിലവിൽ റോമിംഗ് കോളുകൾ സൗജന്യമാക്കുന്നതിനായി 99 രൂപ മുതൽ 499 രൂപവരേയാണ് എയർടെൽ ഈടാക്കിക്കൊണ്ടിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Airtel scraps roaming charges, simplifies billing like Jio. Airtel is killing all its roaming charges. The telecom giant on Monday announced that starting April 1, 2017, Airtel users roaming within India will enjoy free incoming calls/SMS and there will be no premium charges on outgoing calls.