Follow KVARTHA on Google news Follow Us!
ad

ടൈംസ് നൗ ചാനലിനും ചീഫ് എഡിറ്റര്‍ക്കുമെതിരെ സാക്കിര്‍ നായിക് 500 കോടി രൂപയുടെ മാനനഷ്ടകേസ് നല്‍കി

ടൈംസ് നൗ ചാനലിനും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കുമെതിരെ ഡോ. സാക്കിര്‍ New Delhi, National, India, Muslim, Defamation Case, Channel, Media,
ന്യൂഡല്‍ഹി: (www.kvartha.com 29.07.2016) ടൈംസ് നൗ ചാനലിനും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കുമെതിരെ ഡോ. സാക്കിര്‍ നായിക്ക് മാനനഷ്ടകേസ് നല്‍കി. വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും തനിക്കെതിരെ മാധ്യമ വിചാരണം നടത്തുന്നുവെന്നും ആരോപിച്ചാണ് അര്‍ണാബ് ഗോസ്വാമിക്കെതിരെ സാക്കിര്‍ നായിക്ക് 500 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തത്.

ഇതു സംബന്ധിച്ച് ടൈംസ് നൗ ചാനലിനും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കും നോട്ടിസ് അയച്ചതായി സാക്കിര്‍ നായിക്കിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ടൈംസ് നൗ ചാനലിന്റെ മുംബൈ ബ്യൂറോ ചീഫ് മേഘാ പ്രസാദിനും സിഇഒ അവിനാശ് കൗളിനും നോട്ടിസ് അയച്ചിട്ടുണ്ട്. ഇതിനു പുറമെ സാക്കിര്‍ നായിക്കിനെ അപമാനിച്ച മറ്റ് 10 ചാനലുകള്‍ക്ക് കൂടെ മാനനഷ്ടത്തിന് നോട്ടിസ് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: New Delhi, National, India, Muslim, Defamation Case, Channel, Media,  Zakir Naik slaps Arnab Goswami with Rs 500-crore defamation notice for running ‘hate campaign’.