Follow KVARTHA on Google news Follow Us!
ad

മധ്യപ്രദേശില്‍ മുസ്‌ലീം സത്രീകള്‍ക്കുനേരെ നടന്ന സംഘ്പരിവാര്‍ ആക്രമണം; നരേന്ദ്രമോഡി മൗനം വെടിയണം: വെല്‍ഫെയര്‍ പാര്‍ട്ടി

മധ്യപ്രദേശിലെ മന്തസൗര്‍ റെയില്‍വേസ്‌റ്റേഷനില്‍ പോത്തിറച്ചി കൈവThiruvananthapuram, Railway, Muslim, Women, Narendra Modi, Allegation, Custody, Police, BJP, Arrest, Kerala,
തിരുവനന്തപുരം: (www.kvartha.com 30.07.2016) മധ്യപ്രദേശിലെ  മന്തസൗര്‍ റെയില്‍വേസ്‌റ്റേഷനില്‍ പോത്തിറച്ചി കൈവശം വെച്ച രണ്ട് മുസ് ലീം സ്ത്രീകള്‍ക്കുനേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മൗനം വെടിയണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവനയില്‍ പറഞ്ഞു.

സ്ത്രീകളുടെ കൈവശമുണ്ടായിരുന്നത് ഗോമാംസമാണെന്നു വ്യാജ ആരോപണം നടത്തിയാണ് അവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനു മുന്‍പ് പോലീസിന്റെ ഒത്താശയോടെയായിരുന്നു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്ത്രീകളെ ക്രൂരമായി മര്‍ദിച്ചത്. ആക്രമിച്ചവരെയും വ്യാജ പ്രചരണം നടത്തിയവരെയും പിന്തുണക്കുന്ന സമീപനമാണ് പോലീസ് അധികാരികള്‍ സ്വീകരിച്ചത്.

Welfare party to PM, break Your silence, Thiruvananthapuram, Railway, Muslim, Women, Narendra Modi, Allegation, Custody, Police, BJP, Arrest, Keralaഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എല്‍.എ ശ്യാം സുന്ദര്‍ സംഭവത്തെ
ന്യായീകരിക്കുകയായിരുന്നു ചെയ്തത്. രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഗോരക്ഷാ സേനയെന്ന പേരിലും മറ്റും ജനങ്ങള്‍ക്കിടയില്‍ മതവെറിയും വംശീയ വിദ്വേഷവും ആളിക്കത്തിച്ച് മതേതര അന്തരീക്ഷം തകര്‍ക്കുകയും നിയമവാഴ്ചയും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവും ഇല്ലാതാക്കുകയുമാണ് സംഘ്പരിവാറും ബി.ജെ.പിയും ചേര്‍ന്ന് ചെയ്യുന്നത്.

തങ്ങളുടെ സവര്‍ണ ഫാസിസ്റ്റ് കല്‍പനകള്‍ക്കു വിധേയമായേ രാജ്യത്ത് ജനങ്ങള്‍ ജീവിക്കാവൂ എന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പോലീസടക്കമുള്ള ഭരണ സന്നാഹങ്ങളേയും ഉപയോഗിക്കുന്നു. മതേതര പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തുവരണമെന്നും പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Keywords: Welfare party to PM, break Your silence, Thiruvananthapuram, Railway, Muslim, Women, Narendra Modi, Allegation, Custody, Police, BJP, Arrest, Kerala.