Follow KVARTHA on Google news Follow Us!
ad

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: പ്രധാനമന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് New Delhi, National, India, Prime Minister, Narendra Modi, Kerala, Media, Government, LDF, Chief Minister, Pinarayi vijayan, Meet,
ന്യൂഡല്‍ഹി: (www.kvartha.com 29.07.2016) വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

കേന്ദ്രം കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കുന്നതില്‍ കേരളത്തിനുള്ള ആശങ്ക അറിയിക്കുന്നതടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ അറിയിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ടത്.

സംസ്ഥാനത്തിന്റെ ആശങ്ക വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പ്രധാനമന്ത്രി മോദിക്ക് സംഘം കൈമാറി. വിഴിഞ്ഞം പദ്ധതിക്ക് മുന്‍ഗണന ലഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Keywords:New Delhi, National, India, Prime Minister, Narendra Modi, Kerala, Media, Government, LDF, Chief Minister, Pinarayi vijayan, Meet, The central government's full support for the Vizhinjam port project.