Follow KVARTHA on Google news Follow Us!
ad

ക്യാബിനറ്റ് ബ്രീഫിങ് വീണ്ടും തുടങ്ങാന്‍ ആലോചന; പക്ഷേ, മുഖ്യമന്ത്രിക്കു പകരം മറ്റാരോ...അതാര്?

മുഖ്യമന്ത്രി പിണറായി വിജയന്‍ വേണ്ടെന്നുവച്ച ക്യാബിനറ്റ് ബ്രീങിഫ് വീണ്ടും Thiruvananthapuram, Cabinet, Pinarayi vijayan, Media, Kodiyeri Balakrishnan, Press meet, Politics, Deshabhimani, Kerala,
അതോ പത്രക്കുറിപ്പു തന്നെ തുടരുമോ?

തിരുവനന്തപുരം:  (www.kvartha.com 30.07.2016) മുഖ്യമന്ത്രി പിണറായി വിജയന്‍ വേണ്ടെന്നുവച്ച ക്യാബിനറ്റ് ബ്രീങിഫ് വീണ്ടും തുടങ്ങാന്‍ ആലോചന. എന്നാല്‍ മുഖ്യമന്ത്രിതന്നെ എല്ലാ ആഴ്ചയിലും മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കണോ അതോ വേറെ ഏതെങ്കിലും മന്ത്രിയോ ചീഫ് സെക്രട്ടറിയോ മറ്റോ വാര്‍ത്താ സമ്മേളനം നടത്തിയാല്‍ മതിയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍കൈ എടുത്താണ് ഈ തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയെ എത്തിക്കുന്നത്. ക്യാബിനറ്റ് ബ്രീഫിങില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ചോദിക്കുകയും രാഷ്ട്രീയകാര്യങ്ങള്‍ ചോദിക്കാതിരിക്കുകയും വേണമെന്ന് ഉപാധിവച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ വാര്‍ത്താ സമ്മേളനം നടത്തണം എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് പ്രായോഗികമല്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

അവസരം ലഭിച്ചാല്‍ രാഷ്ട്രീയ ചോദ്യങ്ങളുണ്ടാകുമന്നും അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ ബ്രിട്ടാസിനും കോടിയേരിക്കും വ്യത്യസ്ഥ അഭിപ്രായമില്ലതാനും. ദേശാഭിമാനിയിലെ ചില പ്രമുഖരാണ് ഇത്തരമൊരു നിര്‍ദേശം വച്ചതെന്ന് അറിയുന്നു. അതേസമയം, രാഷ്ട്രീയ കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ അതിന് ക്യാബിനറ്റ് ബ്രീഫിങ് വേദിതന്നെ ഉപയോഗിക്കാതെ വേറെ വാര്‍ത്താസമ്മേളനം വിളിക്കുന്നതിനോടാണ് മുഖ്യമന്ത്രിക്ക് യോജിപ്പ്.

സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് മാധ്യമങ്ങളെ കാണുകയും മന്ത്രിസഭ എടുക്കുന്ന സാധാരണ തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി പറയുകയും ചെയ്യുക എന്ന ധാരണയിലേക്കായേക്കും എത്തുക എന്നാണു സൂചന. ഇപ്പോഴത്തെപ്പോലെ പത്രക്കുറിപ്പുകളില്‍ തീരുമാനങ്ങള്‍ അറിയിക്കുന്നത് ഒതുക്കിയാല്‍ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടാതെ പോകുന്നു എന്നാണ് വിലയിരുത്തല്‍.

അത് പരിഹരിക്കാന്‍ ഓരോ തീരുമാനങ്ങളുടെയും വിശദാംശങ്ങളേക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് മാധ്യമങ്ങളെ അറിയിക്കുന്ന രീതിയും ആലോചിക്കുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് എന്ന കെഫ്ബി രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത് ധനകാര്യ വകുപ്പാണ്. എല്ലാ വകുപ്പുകള്‍ക്കും സുസജ്ജമായ പബ്ലിക് റിലേഷന്‍ വിഭാഗമില്ല എന്നതാണ് പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച ക്യാബിനറ്റ്
ബ്രീഫിങ് പിണറായി നിര്‍ത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടേത് പിആര്‍ഒ പണിയല്ല എന്നാണ് ഇതേക്കുറിച്ച് നിയമസഭയില്‍ ചോദ്യമുണ്ടായപ്പോള്‍ പിണറായി പ്രതികരിച്ചത്.

 CM to re start cabinet briefing shortly but who will talk to media?, Thiruvananthapuram, Cabinet, Pinarayi vijayan, Media, Kodiyeri Balakrishnan, Press meet, Politics, Deshabhimani, Kerala.

Keywords: CM to re start cabinet briefing shortly but who will talk to media?, Thiruvananthapuram, Cabinet, Pinarayi vijayan, Media, Kodiyeri Balakrishnan, Press meet, Politics, Deshabhimani, Kerala.