Follow KVARTHA on Google news Follow Us!
ad

തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി കരാട്ടെ അഭ്യാസം കാട്ടി വിരട്ടി ഓടിച്ചു

തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി കരാട്ടെ കാട്ടി വിരട്ടി ഓDubai, Court, Police, Youth, theft, Mobile Phone, Vehicles, Car, Allegation, Gulf,
ദുബൈ: (www.kvartha.com 29.07.2016) തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി കരാട്ടെ അഭ്യാസം കാട്ടി വിരട്ടി ഓടിച്ചു. പാകിസ്ഥാന്‍ സ്വദേശിയായ 23 കാരനാണ് ജോര്‍ജ്ജിയന്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ കരാട്ടെ അഭ്യാസം കണ്ട് പേടിച്ച് മൊബൈല്‍ ഫോണും പഴ്‌സും ഉപേക്ഷിച്ച് സ്ഥലംവിട്ടത്. ഡ്രൈവറായ ഇയാള്‍ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൂക്കള്‍ വില്‍ക്കുന്ന കടയിലേയ്ക്കു പോകുന്നതിനാണ് യുവതി ഇയാളുടെ വാഹനത്തില്‍ കയറിയത്. കടയില്‍ നിന്നിറങ്ങിയതിനു ശേഷം വാഹനം ഒഴിഞ്ഞ സ്ഥലത്തേയ്ക്കു കൊണ്ടു പോയി ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തന്നെ ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ആദ്യം ചെരുപ്പൂരി അടിച്ചു. എന്നാല്‍ രക്ഷയില്ലെന്നുവന്നപ്പോള്‍ കരാട്ടെ അഭ്യാസങ്ങള്‍ കാണിക്കുകയായിരുന്നു. ഇതോടെ അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പോലീസിനോടു പറഞ്ഞു.

 'Karate woman' foils molest attempt in Dubai, Dubai, Court, Police, Youth, theft, Mobile Phone, Vehicles, Car, Allegation, Gulf.ഓട്ടത്തിനിടെ 1500 ദിര്‍ഹമുണ്ടായിരുന്ന പഴ്‌സും തിരിച്ചറിയല്‍ കാര്‍ഡും വിലകൂടിയ മൊബൈല്‍ ഫോണും ഇയാള്‍ ഉപേക്ഷിച്ചു. പ്രതിയ്ക്ക് കോടതി മുന്നു വര്‍ഷം കഠിന തടവു വിധിച്ചു. തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കാന്‍ ശ്രമിച്ചു, മോഷണ ശ്രമം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കോടതി യുവാവിനെ ശിക്ഷിച്ചത്.

എന്നാല്‍ കോടതിയില്‍ കുറ്റം നിഷേധിച്ച യുവാവ് മറ്റൊരു കഥയുമായാണ് എത്തിയത്. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് തന്റെ വാഹനത്തില്‍ കയറിയതെന്നും ലൈംഗിക ബന്ധത്തിനു 500 ദിര്‍ഹത്തിന് സമ്മതിച്ചെന്നുമാണ് ഇയാള്‍ പറയുന്നത്. പിന്നീട് പണത്തെ ചൊല്ലി ഇരുവരും വഴക്കായി പിരിയുകയായിരുന്നെന്നും തന്റെ മേല്‍ വ്യാജ ആരോപണമാണ് യുവതി ഉന്നയിക്കുന്നതെന്നുമായിരുന്നു യുവാവ് പറഞ്ഞത്.



Keywords: 'Karate woman' foils molest attempt in Dubai, Dubai, Court, Police, Youth, theft, Mobile Phone, Vehicles, Car, Allegation, Gulf.