Follow KVARTHA on Google news Follow Us!
ad

വി എസ് തല മുണ്ഡനം ചെയ്ത് കാശിക്കു പോകേണ്ടിവരും: വെള്ളാപ്പള്ളി

മൈക്രോ ഫിനാന്‍സിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറെ നാളുകളായി തന്നെ Vellapally Natesan, V.S Achuthanandan, Case, SNDP, BDJS, CPM, Pinarayi vijayan, Assembly Election, Election, Election-2016, Thrissur, Kerala,
തൃപ്രയാര്‍: (www.kvartha.com 01.05.2016) മൈക്രോ ഫിനാന്‍സിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറെ നാളുകളായി തന്നെ വേട്ടയാടുകയാണെന്നും ഈ ഇടപാടില്‍ തനിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് തെളിയിച്ചാല്‍ ആത്മാഹുതി ചെയ്യാന്‍ തയാറാണെന്നും എസ്.എന്‍.ഡി.പി. യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മറിച്ചാണെങ്കില്‍ ആരോപണമുന്നയിക്കുന്ന അച്യുതാനന്ദന്‍ തല മുണ്ഡനംചെയ്ത് കാശിക്ക് പോകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എന്‍.ഡി.പി. പെരിങ്ങോട്ടുകര യൂണിയന്‍ ചാഴൂര്‍ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പിന്നാക്ക സമുദായത്തില്‍നിന്നും മറ്റു സമുദായങ്ങള്‍ക്കു ലഭിച്ച തുക എന്തു ചെയ്തുവെന്ന് അച്യുതാനന്ദന് അറിയാത്തത് എന്തുകൊണ്ടാണ്. മൈക്രോ ഫിനാന്‍സ് ഇടപാടിന്റെ പേരില്‍ വനിതാ സംഘങ്ങളെ ദുരിതത്തിലാക്കിയ വി.എസിനെ മലമ്പുഴയില്‍ വനിതകള്‍തന്നെ തോല്‍പ്പിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

പിണറായിയെ അടിക്കാനുള്ള വടിയായാണ് വി.എസിനെ പത്രക്കാര്‍ കൊണ്ടുനടക്കുന്നത്. പിണറായി വിജയന്‍ ശക്തനായ നേതാവാണ്. അതുകൊണ്ടാണ് പിണറായിയും കോടിയേരിയും ആരെങ്കിലും എഴുതിക്കൊടുക്കുന്നതും വായിച്ച് നടക്കാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Keywords: Vellapally Natesan, V.S Achuthanandan, Case, SNDP, BDJS, CPM, Pinarayi vijayan, Assembly Election, Election, Election-2016, Thrissur, Kerala.