Follow KVARTHA on Google news Follow Us!
ad

ജനപ്രതിനിധികള്‍ സത്യസന്ധരായിരിക്കണം; ഗണേഷിനെതിരെ ജഗദീഷ്

പത്താനപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച Pathanapuram, Jagadeesh, Ganesh Kumar, LDF, UDF, Assembly Election, Election, Election-2016, Congress, Kerala Congress (B), Kerala,
പത്തനാപുരം: (www.kvartha.com 01.05.2016) പത്താനപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദത്തില്‍ മറുപടിയുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ജഗദീഷ്. ജനപ്രതിനിധികള്‍ സംശയങ്ങള്‍ക്കതീതരും സത്യസന്ധരുമായിരിക്കണമെന്നു ജഗദീഷ് പറഞ്ഞു.

ഒരു ജനപ്രതിനിധി ജനങ്ങള്‍ക്കു മുന്നില്‍ ഒന്നും മറച്ചു വെക്കരുതെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നു പറഞ്ഞ അദ്ദേഹം വ്യക്തിപരമായ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസയോഗ്യതയായി ബി.കോം നല്‍കിയ  സ്ഥാനത്ത് ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാര്‍ പ്രീഡിഗ്രിയാണ് നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. വിവരാവകാശ നിയമപ്രകാരവും ചിലര്‍ ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Keywords:Pathanapuram, Jagadeesh, Ganesh Kumar, LDF, UDF, Assembly Election, Election, Election-2016, Congress, Kerala Congress (B), Kerala.