Follow KVARTHA on Google news Follow Us!
ad

സ്വത്തു മറച്ചുവച്ചു; ഉമ്മന്‍ ചാണ്ടിയുടെ പത്രിക തള്ളണമെന്ന പരാതി തള്ളി

പുതുപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പത്രിക Oommen Chandy, UDF, Congress, Chief Minister, LDF, Assembly Election, Election, Election-2016, Kottayam, Kerala, Election Commission,
കോട്ടയം: (www.kvartha.com 01.05.2016) പുതുപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. നല്‍കിയ പരാതി വരണാധികാരി തള്ളി. പൂര്‍വികസ്വത്ത് വിവരം മറച്ചുവച്ചുവെന്നും പത്രിക പൂര്‍ണമായി പൂരിപ്പിച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയുമാണ് ഉമ്മന്‍ ചാണ്ടിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടു എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.എം. രാധാകൃഷ്ണന്‍ സൂക്ഷ്മപരിശോധനാവേളയില്‍ വരണാധികാരി ജി. രമാദേവിക്ക് പരാതി നല്‍കിയത്.

പൂര്‍വികസ്വത്തായ 56 സെന്റ് ഭൂമിയില്‍നിന്നു 1.40 ചതുരശ്രമീറ്റര്‍ സ്ഥലം പുതുപ്പള്ളി പാത്രിയാര്‍ക്കീസ് സെന്റര്‍ ട്രസ്റ്റിന് ഉമ്മന്‍ചാണ്ടിയും സഹോദരങ്ങളും കൂടി 2013ല്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയതിന്റെ രേഖകളാണ് ഹാജരാക്കിയത്. വരണാധികാരി സമ്മര്‍ദത്തിന് വഴങ്ങിയാണ് പത്രിക സ്വീകരിച്ചതെന്നാരോപിച്ച് കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് പരാതി നല്‍കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ അറിയിച്ചു. 

ജനപ്രാതിനിധ്യനിയമത്തിലെ 125 എ വകുപ്പിന്റെ് ലംഘനമാണ് നടന്നതെന്നും കമ്മിഷനില്‍നിന്നു നീതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Keywords: Oommen Chandy, UDF, Congress, Chief Minister, LDF, Assembly Election, Election, Election-2016, Kottayam, Kerala, Election Commission.