Follow KVARTHA on Google news Follow Us!
ad

ബി ജെ പി മുഖ്യഎതിരാളി: എ.കെ. ആന്റണി

മതസൗഹാര്‍ദത്തിനു പേരുകേട്ട കേരളത്തില്‍ അതു തകര്‍ക്കാനുള്ള ശ്രമം ബി ജെ പിയുടെ ദേശീയ അജന്‍ഡയുടെ
തിരവനന്തപുരം: (www.kvartha.com 01.05.2016) മതസൗഹാര്‍ദത്തിനു പേരുകേട്ട കേരളത്തില്‍ അതു തകര്‍ക്കാനുള്ള ശ്രമം ബി ജെ പിയുടെ ദേശീയ അജന്‍ഡയുടെ ഭാഗമാണെന്ന് എ.കെ.ആന്റണി. വര്‍ഗീയതയും സാമുദായിക സ്പര്‍ധയും വളര്‍ത്തി അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ സാന്നിധ്യമില്ലാത്ത ഒരു നിയമസഭ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിക്കേണ്ടത്.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് പ്രധാന എതിരാളി. ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ കേരളത്തിലെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകരും. മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കാന്‍ ബി.ജെ.പിയില്ലാത്ത നിയമസഭയുണ്ടാകണമെന്നും രാജ്യത്ത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ പ്രത്യേകതയായ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ഇതിന് കോട്ടം വരാന്‍ അനുവദിക്കരുതെന്നും ആന്റണി വ്യക്തമാക്കി. കേസരി സ്മാരക ട്രസ്റ്റിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കവെ ആന്റണി പറഞ്ഞു. വളരാനുള്ള പ്രധാനമാര്‍ഗമായി ബി.ജെ.പി. കാണുന്നത് വര്‍ഗീയ ധ്രുവീകരണമാണ്. അതിന്റെ ഭാഗമായാണു പ്രധാനമന്ത്രി ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാരും ബി.ജെ.പി. എം.പിമാരും ആര്‍.എസ്.എസ്. സംഘ്പരിവാര്‍ നേതാക്കളും ഇവിടെ ക്യാമ്പ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ അപകടം പതിയിരുപ്പുണ്ടെന്നും ആന്റണി ഓര്‍മിപ്പിച്ചു.

Keywords:Thiruvananthapuram, Kerala, A.K Antony, Congress, BJP, Assembly Election, Election, Election-2016, UDF.