Follow KVARTHA on Google news Follow Us!
ad

ഏകീകൃത മെഡിക്കല്‍ പൊതുപരീക്ഷയ്ക്ക് മാറ്റമില്ല; സംസ്ഥാനങ്ങള്‍ നടത്തിയ പരീക്ഷകള്‍ അസാധുവായി

ഏകീകൃത മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ രണ്ടുഘട്ടമായി നടത്തരുതെന്ന കേന്ദ്രസര്‍ക്കാNew Delhi, State, Students, P.K Abdul Rab, Education, National,
ന്യൂഡല്‍ഹി: (www.kvartha.com 29.04.2016) ഏകീകൃത മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷ രണ്ടുഘട്ടമായി നടത്തരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഏകീകൃത മെഡിക്കല്‍ പൊതുപരീക്ഷയ്ക്ക് (നീറ്റ്) മാറ്റമില്ലെന്നും സംസ്ഥാനങ്ങള്‍ നടത്തിയ പരീക്ഷകള്‍ അസാധുവാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷ രണ്ടുഘട്ടമായി നടത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. നീറ്റ് നടത്തിപ്പിലെ ആശങ്ക ഒഴിവാക്കാന്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഉത്തരവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും മെഡിക്കല്‍ പ്രവേശനപരീക്ഷ കഴിഞ്ഞിരിക്കുകയാണ്. പ്രവേശനത്തിനായി വീണ്ടുമൊരു
പരീക്ഷ എഴുതുന്നതിലും പ്രവേശനം സംബന്ധിച്ചും ധാരാളം ആശങ്കകള്‍ വിദ്യാര്‍ഥികള്‍ക്കിടയിലുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Supreme Court gives nod to common medical entrance test NEET, New Delhi, State, Students, P.K Abdul Rab, Education, National.ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷയോടു യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടത് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡാണ്. പരീക്ഷാനടത്തിപ്പ് മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളതെന്നും അബ്ദുറബ് പറഞ്ഞിരുന്നു.

Also Read:
ഉദുമ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പത്രിക സമര്‍പിച്ചു

Keywords: Supreme Court gives nod to common medical entrance test NEET, New Delhi, State, Students, P.K Abdul Rab, Education, National.