Follow KVARTHA on Google news Follow Us!
ad

ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ: രണ്ടു ഘട്ടം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ (നീറ്റ്) ഈ വര്‍ഷം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന്New Delhi, Students, P.K Abdul Rab, Education, National,
ന്യൂഡല്‍ഹി: (www.kvartha.com 29.04.2016) മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ (നീറ്റ്) ഈ വര്‍ഷം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രണ്ട് ഘട്ടത്തിന് പകരം ജൂലൈ 24 ന് ഒറ്റ ഘട്ടമായി പരീക്ഷ നടത്തിയാല്‍ മതിയെന്നും സംസ്ഥാനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അനുമതി നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

നീറ്റ് നടത്തിപ്പിലെ ആശങ്ക ഒഴിവാക്കാന്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വാദിച്ചു. കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് പരിഗണിക്കും.

ഉത്തരവുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണ് നിലനില്‍ക്കുന്നത്. പല
സംസ്ഥാനങ്ങളിലും മെഡിക്കല്‍ പ്രവേശനപരീക്ഷ കഴിഞ്ഞിരിക്കുകയാണ്. പ്രവേശനത്തിനായി വീണ്ടുമൊരു പരീക്ഷ എഴുതുന്നതിലും പ്രവേശനം സംബന്ധിച്ചും ധാരാളം ആശങ്കകളാണ് വിദ്യാര്‍ഥികള്‍ക്കിടയിലുള്ളത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷയോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് പറഞ്ഞിരുന്നു. ഇനി തീരുമാനം പറയേണ്ടത് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡാണെന്നും പരീക്ഷാനടത്തിപ്പ് മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളതെന്നും അബ്ദുറബ് പറഞ്ഞിരുന്നു. 

എംബിബിഎസ്, ബിഡിഎസ് , മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശത്തിന് ദേശീയ തലത്തില്‍ ഏകീകൃത പ്രവേശന പരീക്ഷ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) നടത്താന്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
Medical entrance exam central government to Supreme court, New Delhi, Students, P.K Abdul Rab, MBBS, BDS, Education, Medical Board, National.

Also Read:
ചട്ടഞ്ചാലില്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍


Keywords: Medical entrance exam central government to Supreme court, New Delhi, Students, P.K Abdul Rab, MBBS, BDS, Education, Medical Board, National.