Follow KVARTHA on Google news Follow Us!
ad

വാഗ്ദാനങ്ങള്‍ പാഴായി; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

എന്‍.എഫ്.ഡി.സി. ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാഴായതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കിനില്ലെന്ന നിലപാടിലുറച്ചു സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി. എന്നാല്‍ മത്സര രംഗത്തുണ്ടാകില്ലെങ്കിലും പാര്‍ട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. Suresh Gopi, BJP, Assembly Election, Thiruvananthapuram, Kerala,
തിരുവനന്തപുരം: (www.kvartha.com 01.03.2016) എന്‍.എഫ്.ഡി.സി. ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാഴായതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലുറച്ചു സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി. എന്നാല്‍ മത്സര രംഗത്തുണ്ടാകില്ലെങ്കിലും പാര്‍ട്ടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതും സുരേഷ് ഗോപിയുടെ പിന്മാറ്റത്തിനു കാരണമെന്നും പറയുന്നുണ്ട്. ജനകീയരായ പാര്‍ട്ടി അനുഭാവികളുടെ പിന്മാറ്റം ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, സംവിധായകരായ രാജസേനന്‍, മേജര്‍ രവി എന്നിവരും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ല.

നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതിലും എതിര്‍പ്പ് ശക്തമാണ്. ഒ. രാജഗോപാലിനെ തന്നെ നേമത്ത് സ്ഥാനാര്‍ഥിയാക്കണമെന്നതാണ് ഇവരുടെ ആവശ്യം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണു രാജഗോപാല്‍. അതിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്യ ഒഴിയുന്നതോടെ ആ സ്ഥാനത്തേക്ക് രാജഗോപാലിനെ പരിഗണിക്കാമെന്ന വാഗ്ദാനം കേന്ദ്രത്തില്‍നിന്നും ലഭിച്ചതായും പറയുന്നു.

Keywords: Suresh Gopi, BJP, Assembly Election, Thiruvananthapuram, Kerala.