Follow KVARTHA on Google news Follow Us!
ad

ജോസഫ് പക്ഷത്തിനു സുസ്വാഗതം; പരവതാനി വിരിച്ച് ഇടതുമുന്നണി

കേരള കോണ്‍ഗ്രസ് എമ്മിലെ പി ജെ ജോസഫ് പക്ഷം ജോസഫിന്റെ നേതൃത്വത്തിലോ Thiruvananthapuram, UDF, Kozhikode, Kodiyeri Balakrishnan, Conference, Kerala,
തിരുവനന്തപുരം: (www.kvartha.com 01.03.2016) കേരള കോണ്‍ഗ്രസ് എമ്മിലെ പി ജെ ജോസഫ് പക്ഷം ജോസഫിന്റെ നേതൃത്വത്തിലോ ജോസഫില്ലാതെയോ വന്നാലും സ്വീകരിക്കാന്‍ എല്‍ഡിഎഫില്‍ ധാരണ. ഇക്കാര്യത്തില്‍ യുഡിഎഫ് വിട്ടുവരുന്നവരുടെ തീരുമാനം മാത്രമേ ഇപ്പോള്‍ ഇടതുമുന്നണി കണക്കിലെടുക്കുന്നുള്ളു. അവര്‍ വന്നാല്‍ ഉപാധികളില്ലാതെ ഘടക കക്ഷിയാക്കും.

സിപിഎമ്മിന്റെ ഈ തീരുമാനത്തോട് സിപിഐയും യോജിച്ചിരിക്കുകയാണ്. ഇതോടെ മറ്റു ചെറു ഘടകകക്ഷികളുടെ അഭിപ്രായത്തിനു വിലയില്ലാതായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഒരു കാരണവുമില്ലാതെ ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ ഇപ്പോള്‍ തിരികെ രണ്ടും കൈയും നീട്ടി സ്വീകരിക്കുന്നതിനോട് ജനതാദളിനും എന്‍സിപിക്കും മറ്റും യോജിപ്പില്ല. എന്നാല്‍ ഇത്തവണ അധികാരത്തിലെത്താന്‍ ഉറപ്പിച്ചു നീങ്ങുന്ന സിപിഎമ്മിനും സിപിഐക്കും ഇത് ജീവന്മരണ പോരാട്ടമാണ്.

ഇപ്പോള്‍ ഇടതുമുന്നണിക്കൊപ്പമുള്ള കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ പക്ഷത്തിനു സംഘടനാശേഷി കുറവാണെന്നതും അവര്‍ക്ക് ക്രിസ്ത്യന്‍ സമുദായത്തിനുള്ളില്‍ വന്‍തോതിലുള്ള സ്വാധീനമില്ല എന്നതും സിപിഎം കണക്കിലെടുക്കുന്നു. അതേസമയം മുന്‍ എംപിയും പിണറായി വിജയന്റെ അടുത്ത സുഹൃത്തുമായ സ്‌കറിയാ തോമസിനെ തള്ളാന്‍ സിപിഎം തയ്യാറല്ല. അദ്ദേഹത്തിന് വിജയം ഉറപ്പുള്ള നിയമസഭാ സീറ്റ നല്‍കുകയും ചെയ്യും. അത് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയോ പേരാമ്പ്രയോ ആകുമെന്നു സൂചനയുമുണ്ട്. ജോസഫ് പക്ഷത്തില്‍ നിന്നൊരു വിഭാഗം വന്നാല്‍ മധ്യകേരളത്തില്‍ അത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജോസഫ് പക്ഷനേതാവും കേരള
കോണ്‍ഗ്രസ് സ്ഥാപകന്‍ കെ എം ജോര്‍ജിന്റെ മകനുമായ ഫ്രാന്‍സിസ് ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. വരുന്നുണ്ടെങ്കില്‍ ഉടന്‍ വേണമെന്നാണ് ആ ചര്‍ച്ചയില്‍ കോടിയേരി അറിയിച്ചത്. എന്നാല്‍ സിപിഎമ്മുമായി നടത്തിയ ചര്‍ച്ച യുഡിഎഫില്‍ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നവരും സിപിഎമ്മിലും കോണ്‍ഗ്രസിലുമുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും ചേരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജോസഫ് പക്ഷം രണ്ടിലൊന്നു തീരുമാനിക്കുമെന്നാണ് ആ വിഭാഗത്തിലെ നേതാക്കള്‍ നല്‍കുന്ന സൂചന.

LDF all set to welcome Kerala Congress Joseph Fraction,  Thiruvananthapuram, UDF, Kozhikode, Kodiyeri Balakrishnan, Conference, Kerala.


Also Read:
യു ഡി എഫ് നേതാക്കള്‍ക്കെതിരെ കണ്‍വീനര്‍ പി പി തങ്കച്ചന്റെ രൂക്ഷ വിമര്‍ശനം

Keywords:  LDF all set to welcome Kerala Congress Joseph Fraction,  Thiruvananthapuram, UDF, Kozhikode, Kodiyeri Balakrishnan, Conference, Kerala.