Follow KVARTHA on Google news Follow Us!
ad

കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ ഇല്ലെന്നു ഡല്‍ഹി പോലീസ്

ജെഎന്‍യു വിദ്യാര്‍ഥി കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ കൈയിലില്ലെന്നു ഡല്‍ഹി പോലീസ്. കേസിലെ പ്രധാന തെളിവാണ് ഈ വീഡിയോ. Delhi Police on Monday told the High Court they have no video evidence of JNU student leader Kanhaiya Kumar raising anti India slogans and were relying on three eye witness statements.
ന്യൂഡല്‍ഹി: (www.kvartha.com 01.03.2016) ജെഎന്‍യു വിദ്യാര്‍ഥി കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന വീഡിയോ കൈയിലില്ലെന്നു ഡല്‍ഹി പോലീസ്. കേസിലെ പ്രധാന തെളിവാണ് ഈ വീഡിയോ. ഡല്‍ഹി ഹൈക്കോടതിയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. കനയ്യ മുദ്രാവാക്യം വിളിക്കുന്നത് കണ്ട മൂന്നു ദൃക്‌സാക്ഷികള്‍ കോടതിയില്‍ ഹാജരായിരുന്നു.

കനയ്യ ദേശവിരുദ്ധനാണെന്നു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്നാണ് പോലീസ് ആദ്യം മുതല്‍ പറഞ്ഞത്.  എന്നാല്‍ കൈയിലുള്ള വീഡിയോയില്‍ കനയ്യ വിദ്യാര്‍ഥി സംഘത്തെ നയിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നും അതില്‍ മുദ്രാവാക്യം വിളിക്കുന്നില്ലെന്നുമാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്നത് കൊണ്ട് മാത്രം എങ്ങനെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നു പറയാനാവുമെന്നു ജഡ്ജി പ്രതിഭാ റാണി ചോദിച്ചു.

പാര്‍ലമെന്റ് ഭീകരാക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരു അനുസ്മരണം കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയിരുന്നു. ഇതിനെ എതിര്‍ക്കുന്ന മറ്റൊരു സംഘം ആക്രമണം നടത്തിയാല്‍ അതു തടയുന്നതിനാണ് കനയ്യ അവിടെ എത്തിയതെന്നു അഭിഭാഷകനായ കബില്‍ സിബല്‍ കോടതിയെ അറിയിച്ചു. കനയ്യ ഒരും മുദ്രാവാക്യവും വിളിച്ചിട്ടില്ല. സമാധാനപരമായ അനുസ്മരണം നടത്തുക മാത്രമാണ് ചെയ്തത്. മുഖം മൂടി ധരിച്ചെത്തിയ മറ്റേതോ സംഘമാണ് മുദ്രാവാക്യം വിളിച്ചതെന്നും സിബല്‍ കോടതിയെ അറിയിച്ചു.

എന്തിനാണ് പോലീസ് ഉദ്യോഗസ്ഥര്‍ അനൗദ്യോഗിക വേഷത്തില്‍ കോടതിയിലെത്തിയതെന്നും, മുദ്രാവാക്യം വിളിച്ചുവെന്നു പറയുന്ന കനയ്യ കുമാറിനെതിരേ സംഭവസ്ഥലത്ത് തന്നെ നടപടി എടുക്കാതിരുന്നത് എന്താണെന്നും കോടതി അഡീഷണല്‍ സോളിസിറ്റര്‍ ദനറല്‍ മേത്തയോട് ചോദിച്ചു. മാര്‍ച്ച് രണ്ടിന് കനയ്യയുടെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കാനും ഉത്തരവായിട്ടുണ്ട്.
         
Delhi Police on Monday told the High Court they have no video evidence of JNU student leader Kanhaiya Kumar raising anti India slogans and were relying on three eye witness statements.


SUMMARY: Delhi Police on Monday told the High Court they have no video evidence of JNU student leader Kanhaiya Kumar raising anti India slogans and were relying on three eye witness statements.

This a clear climbdown from the earlier stance of the Delhi Police that they have clear evidence, including video, to implicate Kanhaiya in the sedition case.