Follow KVARTHA on Google news Follow Us!
ad

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഏറ്റവും പ്രായം കുറഞ്ഞ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി

ശാസ്ത്രലോകത്തിന് അത്ഭുതമായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എട്ടു ദിവസം പ്രായമുളള സയാമീസ് ഇരട്ട സഹോദരിമാരെ വേര്‍പെടുത്തി. Swiss doctors have separated eight-day-old conjoined twin sisters fused at the liver and chest -- the youngest ever successfully separated, a Swiss paper reported Sunday.
ജനീവ:(www.kvartha.com 01.02.2016)  ശാസ്ത്രലോകത്തിന് അത്ഭുതമായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എട്ടു ദിവസം പ്രായമുളള സയാമീസ് ഇരട്ട സഹോദരിമാരെ വേര്‍പെടുത്തി. കരളും നെഞ്ചിന്റെ ഭാഗവും ഒട്ടിച്ചേര്‍ന്നനിലയിലുളള പെണ്‍കുട്ടികളെയാണ് സ്വിസ് ഡോക്റ്റര്‍മാര്‍ വേര്‍പെടുത്തിയത്.

 ഇത്ര ചെറിയ പ്രായത്തില്‍ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്താനായതിന്റെ സന്തോഷത്തിലാണ് ഡോക്റ്റര്‍മാരുമെന്നും സ്വിസ് പത്രമായ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെ അഞ്ചു വിദഗ്ധ ഡോക്റ്റര്‍മാരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍.

ഒരേ പ്രസവത്തില്‍ മൂന്നു കുട്ടികളാണ് ജനിച്ചത്. ഇതില്‍ സമജാത
ഇരട്ടകളായ മായയേയും ലിഡിയയേും മാസം തികയും മുന്‍പേ പ്രസവിച്ചതാണെന്ന അപൂര്‍വതയും ഉണ്ട്. കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ബേറണ്‍ ആശുപത്രിയിലായിരുന്നു മൂവര്‍ സംഘത്തിന്റെ ജനനം. കുട്ടികളും നെഞ്ചും കരളും തമ്മില്‍ കൂടിച്ചേര്‍ന്നു കിടക്കുകയാണെന്നു നേരത്തേ പരിശോധയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇരുവരും ജനിച്ചു മാസങ്ങള്‍ക്കുളളില്‍ ശസ്ത്രക്രിയ നടത്താനായിരുന്നു ഡോക്റ്റര്‍മാരുടെ തീരുമാനം. എന്നാല്‍ ജനിച്ചു കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ ഒരാള്‍ക്ക് രക്തസമ്മര്‍ദ്ദം ഉയരുകയും അടുത്തയാള്‍ക്കും രക്തസമ്മര്‍ദം കുറയുകയും ചെയ്തതോടെ ഉടന്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇരുവരുടെയും ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ വന്നപ്പോഴാണ് ശസ്ത്രക്രിയയ്ക്ക് തുനിഞ്ഞതെന്നും ഡോക്റ്റര്‍മാര്‍ പറയുന്നു. 1.1 കിലോ ഭാരം മാത്രമായിരുന്നു ഇരുവര്‍ക്കും ജനനസമയത്ത് ഉണ്ടായിരുന്നത്. ഇതിന് മുന്‍പ് ഇത്രയും ചെറിയ കുട്ടികളില്‍ ശസ്ത്രക്രിയ നടത്താതിരുന്നതും ആശങ്കയുയര്‍ത്തിയിരുന്നു. ഡിസംബര്‍ 10നാണ് ശസ്ത്രക്രിയ.

ജീവനോടെ ഇരുവരെയും കിട്ടുമെന്നു പ്രതീക്ഷയൊന്നുമില്ലായിരുന്നുവെന്നും ഒരു പരീക്ഷണം പോലെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്റ്റര്‍മാര്‍ പറയുന്നു. പക്ഷേ അത്ഭുതങ്ങള്‍ സംഭവിച്ചു, ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ഡോക്റ്റര്‍മാര്‍.

SUMMARY: Swiss doctors have separated eight-day-old conjoined twin sisters fused at the liver and chest -- the youngest ever successfully separated, a Swiss paper reported Sunday. Five surgeons, assisted by two nurses and six anaesthesiologists, carried out the successful, five-hour operation last month to separate the tiny identical twins, the Le Matin Dimanche weekly reported.