Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രി ചൊവ്വാഴ്ച കോഴിക്കോട്ട്; നഗരം വന്‍സുരക്ഷാവലയത്തില്‍

കോഴിക്കോട് സ്വപ്‌നനഗരിയില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു നഗരം കനത്ത സുരക്ഷാവലയത്തില്‍. വാഹനവ്യൂഹത്തിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ 11 മുതല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണം. Kozhikode, Narendra Modi, Kerala, Prime Minister,
കോഴിക്കോട് : (www.kvartha.com 01.02.2016) കോഴിക്കോട് സ്വപ്‌നനഗരിയില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു നഗരം കനത്ത സുരക്ഷാവലയത്തില്‍.

വാഹനവ്യൂഹത്തിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ 11 മുതല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണം. ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ 40 അംഗ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനു പുറമേ നാല് എസ്.പിമാരുള്‍പ്പെടെ 1314 പോലീസ് ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചു. പ്രത്യേകവിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു ഹെലികോപ്റ്ററില്‍ 12.05നു കോഴിക്കോട് വെസ്റ്റ്ഹില്‍ മൈതാനത്തിറിങ്ങും.

തുടര്‍ന്നു റോഡ് മാര്‍ഗം സ്വപ്‌നനഗരിയിലേക്ക്. മടക്കയാത്രയും ഇതേ രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് കാര്‍, മൊബൈല്‍ സിഗ്‌നലുകള്‍ നിഷ്‌ക്രിയമാക്കുന്ന ജാമര്‍ കാര്‍, വാണിങ് പൈലറ്റ് വാഹനം, പൈലറ്റ് വാഹനം, എസ്.പി.ജി. വാഹനം, രണ്ട് അകമ്പടി വാഹനങ്ങള്‍, പോലീസ് വാഹനങ്ങള്‍ എന്നിവയാണു പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവുക.

Keywords: Kozhikode, Narendra Modi, Kerala, Prime Minister.