Follow KVARTHA on Google news Follow Us!
ad

ആവശ്യപ്പെട്ടിട്ടല്ല കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഒരുക്കുന്നത്; വെളളാപ്പളളി

കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത് താന്‍ Thodupuzha, Protection, SNDP, Congress, BJP, CPM, Kerala,
തൊടുപുഴ: (www.kvartha.com 01.02.2016) കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത് താന്‍ ആവശ്യപ്പെട്ടിട്ടല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. കിട്ടിയ ഭീഷണിക്കത്തുകള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 13 വര്‍ഷമായി തനിക്ക് സുരക്ഷ നല്‍കുന്നുണ്ടെന്നും വെളളാപ്പളളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

14 അംഗ സുരക്ഷാ സംഘത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യം രണ്ടു പേരെയും പിന്നീട് നാലും പേരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.
ബി.ഡി.ജെ.എസിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്ന പ്രചാരണം തെറ്റാണ്. വിത്തിട്ടാല്‍ ആദ്യം വേരാണ് വളരുന്നത്. പിന്നീടേ പുറത്തേക്ക് വളരൂ.

എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ച പാര്‍ട്ടി ഇപ്പോള്‍ വേരു വളരുന്ന അവസ്ഥയിലാണ്. അംഗത്വ പ്രചാരണം നടന്നുവരുന്നു. അപേക്ഷയും 25 രൂപ പ്രവേശനഫീസും നല്‍കിയാല്‍ ആര്‍ക്കും അംഗമാകാം. ഓരോ നിയോജകമണ്ഡലത്തിലും 15,000 അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം. മിസ്ഡ് കോള്‍ അംഗത്വം പോലുളള പരിപാടികള്‍ ഈ പാര്‍ട്ടിക്കില്ല.

എസ്.എന്‍.ഡി.പി പ്രവര്‍ത്തകരില്‍ താല്‍പര്യമുളളവര്‍ മാത്രം ഈ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മതി. മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടെ തുടരാം. ബി.ജെ.പി ചില ഇടങ്ങളില്‍ സമത്വ മുന്നേറ്റ യാത്രയുമായി സഹകരിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ വരാതിരുന്നത് സുധീരന്റെ വിലക്കുകൊണ്ടാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ ധാരണയെക്കുറിച്ച് ബി.ജെ.പി അടക്കം ഒരു പാര്‍ട്ടിയുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. സി.പി.എം ഉള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്തുന്നതിന് വിരോധവുമില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയിലാകാം അമിത്ഷായെ കെ.എം മാണി കാണാന്‍ ഒരുങ്ങുന്നത്. അതില്‍ ഒരു തെറ്റുമില്ല. ഇപ്പോള്‍ താനാണ് കാണാന്‍ പോകുന്നതെങ്കില്‍ വലിയ കോലാഹലം ഉണ്ടായേനെ.

കേരളത്തിലെ രണ്ടു ഗ്രൂപ്പുകളെ യോജിപ്പിക്കാനാണ് സുധീരനെ സോണിയാ ഗാന്ധി നിയോഗിച്ചത്.
Thodupuzha, Protection, SNDP, Congress, BJP,
എന്നാല്‍ സുധീരന്റെ ജാഥ തീരുമ്പോള്‍ കോണ്‍ഗ്രസില്‍ മൂന്നാമതൊരു ഗ്രൂപ്പുകൂടി ഉണ്ടാകും. കോണ്‍ഗ്രസ് നാമാവശേഷമാകും. ആരോപണവിധേയരായ ഉമ്മന്‍ ചാണ്ടി കോടതി സ്‌റ്റേയുടെ ബലത്തില്‍ രാജിവെക്കാതിരിക്കുന്നതും കെ.ബാബു രാജി പിന്‍വലിച്ചതും രാഷ്ട്രീയ ധാര്‍മ്മികതയാണോ എന്ന ചോദ്യത്തിന് ധാര്‍മ്മികത ഓരോരുത്തരും സ്വയം തീരുമാനിക്കണമെന്നായിരുന്നു വെളളാപ്പളളിയുടെ മറുപടി.