Follow KVARTHA on Google news Follow Us!
ad

കഞ്ചാവ് വലിക്കുന്നതിനിടെ ഏഴ് കുട്ടികളെ പിടികൂടി

തൊണ്ടിക്കുഴ എം.വി.ഐ.പി കനാല്‍ മേല്‍പ്പാലത്തിനു സമീപം കഞ്ചാവ് വലിക്കുകയായിരുന്ന ഏഴ് Thodupuzha, Complaint, Children, Parents, Kerala,
തൊടുപുഴ: (www.kvartha.com 01.02.2016) തൊണ്ടിക്കുഴ എം.വി.ഐ.പി കനാല്‍ മേല്‍പ്പാലത്തിനു സമീപം കഞ്ചാവ് വലിക്കുകയായിരുന്ന ഏഴ് കുട്ടികളെ പോലീസ് പിടികൂടി. 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് എക്‌സൈസിന്റെ വലയിലായത്.

ചെറിയ അളവില്‍ കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തു. എക്‌സൈസിനെ കണ്ടയുടന്‍ തന്നെ കുട്ടികള്‍ കഞ്ചാവ് കനാലിലേയ്ക്ക് വലിച്ചെറിഞ്ഞു. പ്രദേശത്ത് കഞ്ചാവിന്റെ ഉപയോഗം വ്യാപകമാകുന്നതായി മുമ്പ് നിരവധി പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ സംഘത്തിന്റെ വാഹനം കണ്ട് കുട്ടികള്‍ ഓടി രക്ഷപ്പെടാന്‍
Thodupuzha, Complaint, Children, Parents,
ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

പ്രദേശത്തുള്ളവര്‍ തന്നെയാണ് കഞ്ചാവ് വിതരണക്കാരെന്ന് എക്‌സൈസിനും പോലീസിനും സൂചന ലഭിച്ചു. കുട്ടികള്‍ എന്ന പരിഗണന നല്‍കി എക്‌സൈസ് സംഘം കേസെടുക്കാതെ മാതാപിതാക്കളെ വിളിച്ച് വരുത്തി കുട്ടികളെ താക്കീത് ചെയ്ത് വിട്ടയച്ചു.