Follow KVARTHA on Google news Follow Us!
ad

വി.എം. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ബാര്‍ ഉടമകള്‍ക്കു പുതിയ സംഘടന

ബാറുടമയും വ്യവസായിയുമായ വി.എം. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉടമകള്‍ പുതിയ സംഘടന രൂപവത്കരിക്കുംKochi, Liquor, Kerala, Organisation,
കൊച്ചി: (www.kvartha.com 01.02.2016) ബാറുടമയും വ്യവസായിയുമായ വി.എം. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉടമകള്‍ പുതിയ സംഘടന രൂപവത്കരിക്കും. കേരളാ ബാര്‍ ഹോട്ടല്‍ അസോസിയേഷനില്‍ അംഗങ്ങളായ ഒരു വിഭാഗം ബിയര്‍ വൈന്‍ പാര്‍ലര്‍ ഉടമകളാണ് കൊച്ചിയില്‍ യോഗം ചേര്‍ന്നു തീരുമാനമെടുത്തത്.

സംസ്ഥാനത്തെ ബാറുടമകള്‍ക്കെല്ലാം പ്രത്യേകം കത്തു നല്‍കി ഫെബ്രുവരിയില്‍ വിപുലമായി ചേരുന്ന യോഗത്തില്‍ പുതിയ സംഘടനയുടെ പേര്, ഭാരവാഹികള്‍ എന്നിവ തീരുമാനിക്കുമെന്ന് വി.എം. രാധാകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ നിലവിലുള്ള വിജിലന്‍സ് കേസുകളില്‍ കക്ഷി ചേരേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ബാറുകള്‍ നിര്‍ത്തിയ സര്‍ക്കാര്‍ നടപടി ശരിവച്ച സുപ്രീം കോടതിവിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജിയുമായി മുന്നോട്ടുപോകും.


ഹോട്ടല്‍ ബി.ടി.എച്ച് സരോവരത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബിയര്‍വൈന്‍ പാര്‍ലര്‍ ഉടമകളായ 150 പേര്‍ പങ്കെടുത്തു. എന്നാല്‍ ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്റെ നേതാക്കളടക്കമുള്ള പ്രബലവിഭാഗം യോഗത്തില്‍നിന്നു വിട്ടുനിന്നു. യോഗത്തില്‍ പങ്കെടുക്കുകയോ, കൃത്യമായി മാസവരി നല്‍കുകയോ ചെയ്യാത്തവരാണു സംഘടനയെ പിളര്‍ത്താന്‍ ശ്രമിക്കുന്നതെന്നും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു.

Keywords: Kochi, Liquor, Kerala, Organisation.