Follow KVARTHA on Google news Follow Us!
ad

കാറില്‍ പിക്ക്അപ്പ് വാന്‍ ഇടിച്ച് ഒരാള്‍ മരിച്ചു

വാഴക്കുളത്ത് കാറില്‍ പിക്ക്അപ്പ് വാന്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു.Thodupuzha, hospital, Dead Body, Police, Kerala,
തൊടുപുഴ: (www.kvartha.com 01.02.2016) വാഴക്കുളത്ത് കാറില്‍ പിക്ക്അപ്പ് വാന്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. അരിക്കുഴ കാഞ്ഞിരത്തിങ്കല്‍ കെ. ആര്‍ അനില്‍കുമാര്‍(44) ആണ് മരിച്ചത്. കാറോടിച്ചിരുന്ന ഇയാളുടെ സഹോദരന്‍ സുനില്‍കുമാറിനും പിക്ക്അപ്പ് വാനിലെ

യാത്രക്കാരായ അന്യസംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍ക്കുമാണ് പരിക്കേറ്റത്.  വാഴക്കുളം വിശ്വജ്യോതി എഞ്ചിനിയറിംഗ് കോളേജിന് സമീപം ഞായറാഴ്ച രാവിലെ 10 മണിക്കാണ് അപകടം. മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും മൂവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന പിക്ക്അപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടസ്ഥലത്ത് വച്ച്തന്നെ അനില്‍കുമാര്‍ മരണമടഞ്ഞു.

മൂവാറ്റുപുഴയില്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങിവരവെയാണ് അപകടം. പിക്ക്അപ്പ്
Thodupuzha, hospital, Dead Body, Police, Kerala.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. വാഴക്കുളം പോലീസ് സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മണക്കാട് അഗ്രികള്‍ച്ചറല്‍ പ്രമോട്ടിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അനില്‍. ഭാര്യ: ജിഷ. ലക്ഷ്മിപ്രിയ ഏകമകളാണ്.