Follow KVARTHA on Google news Follow Us!
ad

മദ്യനിരോധനം പ്രായോഗികമല്ല; ഇടതുമുന്നണി വന്നാല്‍ പുതിയ മദ്യനയം: കോടിയേരി

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പുതിയ മദ്യനയം കൊണ്ടുവരുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.Liquor, Kodiyeri Balakrishnan, Thiruvananthapuram, LDF, Kerala,
തിരുവനന്തപുരം: (www.kvartha.com 01.02.2016) അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പുതിയ മദ്യനയം കൊണ്ടുവരുമെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

 മദ്യനിരോധനം പ്രായോഗികമല്ല. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ മദ്യവര്‍ജനമാണു വേണ്ടത്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കള്ളുചെത്തു വ്യവസായം തകര്‍ന്നു. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പണിയെടുത്തിരുന്ന പരമ്പരാഗത തൊഴില്‍ മേഖലയാണിത്. വീര്യം കുറഞ്ഞ മദ്യമാണു പ്രോത്സാഹിപ്പിക്കേണ്ടത്. സമ്പൂര്‍ണ മദ്യനിരോധനം ഒരിടത്തും വിജയിച്ചിട്ടില്ല.

Liquor, Kodiyeri Balakrishnan, Thiruvananthapuram, കോണ്‍ഗ്രസ് നേതാക്കളുടെ ചക്കളാത്തി പോരിനെതുടര്‍ന്നാണു ബാറുകള്‍ പൂട്ടിയത്. ബാറുകള്‍
അടച്ചുപൂട്ടുകയെന്നത് ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസിന്റെയും നയമല്ല. മദ്യനിരോധനമാണു കോണ്‍ഗ്രസ് നയമെങ്കില്‍ കര്‍ണാടകയില്‍ നടപ്പാക്കാത്തതെന്താണ്. ഇടതുമുന്നണിയുടെ മദ്യനയത്തില്‍ കള്ളുചെത്തു വ്യവസായത്തിനു മുന്‍ഗണന നല്‍കുമെന്നും കോടിയേരി പറഞ്ഞു.

Keywords: Liquor, Kodiyeri Balakrishnan, Thiruvananthapuram, LDF, Kerala.