Follow KVARTHA on Google news Follow Us!
ad

ഷീ ബ്രാന്‍ഡില്‍ ഇനി ഒപ്റ്റിക്കല്‍സും; ഫെബ്രുവരി അഞ്ചിന് ആലുവയില്‍ തുടക്കം

ഷീ ടോയ്‌ലറ്റില്‍ തുടക്കമിട്ട ഷാ ബ്രാന്‍ഡ് ഷീ ടാക്‌സിയും ഷാ പാഡും കഴിഞ്ഞ് ഷീ ഒപ്റ്റിക്കല്‍സിലേക്ക്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളോട് അനുബന്ധിച്ച് കണ്ണട വില്‍പനശാലകള്‍ It's time for She Opticals, after She Taxi, Women Development Corporation, She Taxi
തിരുവനന്തപുരം: (www.kvartha.com 01/02/2016) ഷീ ടോയ്‌ലറ്റില്‍ തുടക്കമിട്ട ഷാ ബ്രാന്‍ഡ് ഷീ ടാക്‌സിയും ഷാ പാഡും കഴിഞ്ഞ് ഷീ ഒപ്റ്റിക്കല്‍സിലേക്ക്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളോട് അനുബന്ധിച്ച് കണ്ണട വില്‍പനശാലകള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള സ്ത്രീ സംരംഭകര്‍ക്ക് അതിനാവശ്യമായ സമ്പൂര്‍ണ പിന്തുണ നല്‍കുന്ന 'ഷീ ഒപ്റ്റിക്കല്‍സ്' പദ്ധതി എറണാകുളം ജില്ലയിലെ ആലുവയില്‍ തുടങ്ങും. സാമൂഹികനീതി വകുപ്പിനു കീഴിലുള്ള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സ്ത്രീസംരംഭകര്‍ക്ക് നല്‍കുന്ന കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ ഉപയോഗിച്ചാണു പദ്ധതി. തിരുവനന്തപുരം ആസ്ഥാനമായുള്ള റോസ് ഒപ്റ്റിക്കല്‍സ് ആണ് ഇതു നടപ്പാക്കുന്നത്. വനിതാ വികസന കോര്‍പറേഷന്‍ താല്‍പര്യപത്രം ക്ഷണിച്ചാണ് സ്വകാര്യ പങ്കാളികളെ തെരഞ്ഞെടുത്തത്. സംസ്ഥാനതലത്തില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകള്‍, ജനറല്‍, ജില്ലാ ആശുപത്രികള്‍, മറ്റു സര്‍ക്കാര്‍ ആതുരാലയങ്ങള്‍ എന്നിവിടങ്ങളിലാണ് ഷീ ഒപ്റ്റിക്കല്‍സ് പ്രവര്‍ത്തിക്കുക.

ആലുവ ജനറല്‍ ആശുപത്രിയില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30നു ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം ആദ്യ ഷീ ഒപ്റ്റിക്കല്‍സ് ഉദ്ഘാടനം ചെയ്യും. കണ്ണട വ്യാപാര മേഖലയില്‍ സ്്ത്രീസംരംഭകര്‍ക്ക് പുതിയ സാധ്യത തുറന്നുകൊടുക്കുക, ഈ മേഖലയിലെ വിപുല സാധ്യതകള്‍ സംസ്ഥാനത്തുടനീളം ഉപയോഗപ്പെടുത്തി സ്ത്രീകള്‍ക്ക് തൊഴിലും സൗജന്യ കണ്ണട വിതരണവും ഉറപ്പാക്കുന്ന ഷീ ഒപ്റ്റിക്കല്‍സ് ശൃംഖല ഉണ്ടാക്കുക, സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ സ്വാശ്രിത നിലനില്‍പിനും പിന്തുണ നല്‍കുക എന്നിവയാണ് ഇതിലൂടെ വനിതാ വികസന കോര്‍പറേഷന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സ്ത്രീശാക്തീകരണം പ്രഖ്യാപിത ലക്ഷ്യമാക്കിയ ഒരേയൊരു സര്‍ക്കാര്‍ സ്ഥാപനമായ വനിതാ വികസന കോര്‍പറേഷന്റെ ഷീ ബ്രാന്‍ഡ് കേരളം ആവേശത്തോടെ സ്വീകരിച്ച സാഹചര്യത്തില്‍ക്കൂടിയാണ് പുതിയ ഷീ ബ്രാന്‍ഡായി ഷീ ഒപ്റ്റിക്കല്‍സ് അവതരിപ്പിക്കുന്നത്. തലസ്ഥാന നഗരത്തില്‍ ആരംഭിച്ച് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ച ഷീ ടോയ്‌ലറ്റ്, ഷീ ടാക്‌സി, ഷീ പാഡ് എന്നിവയുടെ പ്രസക്തി കേരളം അംഗീകരിച്ചുകഴിഞ്ഞു.

സ്ത്രീകള്‍ക്ക് പുതിയൊരു സംരംഭ മേഖല തുറന്നുകിട്ടുന്നതിനൊപ്പം നിരവധിപ്പേര്‍ക്ക് അനുബന്ധ തൊഴില്‍ ഉറപ്പാക്കാനും ഷീ ഒപ്റ്റിക്കല്‍സ് സഹായകമാകും. ഷീ ഒപ്റ്റിക്കല്‍ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് നേത്ര പരിശോധന പൂര്‍ണമായും സൗജന്യമായിരിക്കും. 50 വയസുകഴിഞ്ഞ ബിപിഎല്‍ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് വായിക്കുന്നതിനുള്ള കണ്ണട സൗജന്യമായി നല്‍കും. ഷീ ഒപ്റ്റിക്കല്‍സില്‍ നിന്നു കണ്ണട വാങ്ങുന്ന സ്ത്രീകള്‍ക്ക് അതില്‍ രേഖപ്പെടുത്തിയിട്ടുള്ള വിലയേക്കാള്‍ 25 ശതമാനം വില കുറച്ച് നല്‍കും.

ഷീ ഒപ്റ്റിക്കല്‍സ് തുടങ്ങുന്നതിന് താല്‍പര്യവും മികച്ച സംരംഭകത്വ ശേഷിയുമുള്ളവര്‍ക്ക് വനിതാ വികസന കോര്‍പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീസംരംഭകര്‍ക്ക് സാങ്കേതിക പരിജ്ഞാനം ഉറപ്പാക്കുന്നതിന് മൂന്നു മാസത്തെ പ്രത്യേക പരിശീലനം നല്‍കും. 500 മുതല്‍ 700 വരെ ചതുരശ്ര അടി സ്ഥലം ഓരോ സര്‍ക്കാര്‍ ആശുപത്രിയുമായിച്ചേര്‍ന്നും ലഭ്യമാകുന്നതനുസരിച്ച് കേരളം മുഴുവന്‍ ഷീ ഒപ്റ്റിക്കല്‍സ് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഷീ ഒപ്റ്റിക്കല്‍സിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്ന www.sheopticals.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. താല്‍പര്യമുള്ള സ്ത്രീസംരംഭകര്‍ക്ക് ബന്ധപ്പെടാന്‍ 18002708022 എന്ന ടോള്‍ഫ്രീ നമ്പറുമുണ്ട്.
It's time for She Opticals, after She Taxi, Women Development Corporation, She Taxi

Keywords: It's time for She Opticals, after She Taxi, Women Development Corporation, She Taxi