Follow KVARTHA on Google news Follow Us!
ad

മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക്

ഈ വര്‍ഷത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വൈദ്യര്‍ പുരസ്‌കാരം ഗായിക കെ.എസ്. ചിത്രക്ക്. അന്‍പതിനായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരത്തിന് മലയാളം സര്‍വകലാശാല വി.സി ഡോ. കെ. ജയകുമാര്‍, ഡോ. എം.എന്‍. കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.Malappuram, Kerala, Song, Award,
മലപ്പുറം: (www.kvartha.com 30.01.2016) ഈ വര്‍ഷത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വൈദ്യര്‍ പുരസ്‌കാരം ഗായിക കെ.എസ്. ചിത്രക്ക്. അന്‍പതിനായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം . മലയാളം സര്‍വകലാശാല വി.സി ഡോ. കെ. ജയകുമാര്‍, ഡോ. എം.എന്‍. കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

മാപ്പിളപ്പാട്ടിനെ കേരളീയ സംഗീതത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ നല്‍കിയ സംഭാവനകളാണ് ചിത്രയെ അവാര്‍ഡനര്‍ഹയാക്കിയത്. ഫെബ്രുവരി 20ന് മാപ്പിളകലാ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഈ വര്‍ഷത്തെ വൈദ്യര്‍ മഹോത്സവം ഫെബ്രുവരി 13, 14 തിയതികളില്‍ വണ്ടൂരിലും ഫെബ്രുവരി 19, 20, 21 തിയ്യതികളില്‍ കൊണ്ടോട്ടി വൈദ്യര്‍ അക്കാദമിയിലും നടക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ സി.പി സൈതലവി, ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍, കെ.മുഹമ്മദ്ഈസ ഖത്തര്‍, ഫൈസല്‍ എളേറ്റില്‍, സീതി കെ. വയലാര്‍, പി.പി. റഹ്മത്തുള്ള, കാനേഷ് പൂനൂര്‍ എന്നിവര്‍ അറിയിച്ചു.

Keywords: Malappuram, Kerala, Song, Award, KS Chithra