Follow KVARTHA on Google news Follow Us!
ad

അന്റാര്‍ട്ടിക്കയുടെ നെറുകയില്‍ ഇന്ത്യ

തണുത്തുറഞ്ഞു കിടക്കുന്ന ഭൂപ്രദേശം... ആകാശത്തെ തൊട്ടുതലോടിയതു പോലെ തലയെടുപ്പോടെ നില്‍ക്കുന്ന മഞ്ഞുപുതച്ച കുന്നുകള്‍... UP cadre IPS officer Aparna Kumar has become the country's first civil servant to scale Mount Vinson Massif, the highest peak in the Antarctica. She achieved the feat on January 17.
(www.kvartha.com 30.01.2016) തണുത്തുറഞ്ഞു കിടക്കുന്ന ഭൂപ്രദേശം... ആകാശത്തെ തൊട്ടുതലോടിയതു പോലെ തലയെടുപ്പോടെ നില്‍ക്കുന്ന മഞ്ഞുപുതച്ച കുന്നുകള്‍... അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ മാണ്ട് വിന്‍സന്‍ മാസിഫ് എന്ന കുന്നിന്‍ പ്രദേശം ഇനി ഇന്ത്യയുടെ കൂടി ചരിത്രത്തിന്റെ ഭാഗമാണ്.

മൗണ്ട് വിന്‍സിഫിന്റെ ഉയരത്തോളം അഭിമാനമുയര്‍ത്തിയ ചരിത്ര മുഹൂര്‍ത്തം. അപര്‍ണ കുമാര്‍ എന്ന ഐപിഎസ് ഓഫിസര്‍ മൗണ്ട് വിന്‍സിഫ് കീഴടക്കുന്ന ഇന്ത്യയിലെ ആദ്യ സിവില്‍ സെര്‍വന്റ് എന്ന റെക്കോഡിട്ടിരിക്കുന്നു.

ലക്‌നൗവിലെ ടെലികോം ഡിഐജിയായ അപര്‍ണ ജനുവരി 17നാണ് മൗണ്ട് വിന്‍സിഫ് കീഴടക്കിയത്. ജനുവരി അഞ്ചിനാണ് അപര്‍ണ വിവിധ രാജ്യങ്ങളില്‍ നിന്നുളള പത്ത് പര്‍വതാരോഹകര്‍ക്കൊപ്പം അന്റാര്‍ട്ടിക്കയിലേക്കുളള യാത്ര ആരംഭിച്ചത്. ലോകത്താകമാനമുളള പര്‍വതാരോഹകരെ ഏറ്റവുമധികം വലയ്ക്കുന്ന ഭൂപ്രദേശമെന്നാണ് മൗണ്ട് വിന്‍സിഫിനെ അപര്‍ണ വിശേഷിപ്പിച്ചത്. 2002 യുപി കേഡര്‍ ഐപിഎസ് ബാച്ച് ഓഫിസറാണ് ഇവര്‍.

മഞ്ഞിലൂടെ നടന്നതിന്റെ ശാരീരികാസ്വാസ്ഥ്യമൊക്കെ ഉണ്ടായെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ ആരോഗ്യം വീണ്ടെടുത്തു. ഫെബ്രുവരി അഞ്ചിന് അപര്‍ണ ഇന്ത്യയില്‍ മടങ്ങിയെത്തും. ഇതുകൊണ്ടൊന്നും തീരുന്നില്ല അപര്‍ണയുടെ പര്‍വതാരോഹണ യാത്രകള്‍. ഈ വരുന്ന ഏപ്രില്‍-മേയ് മാസങ്ങളില്‍ എവറസ്റ്റ് കയറാനും, ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ അലാസ്‌കയിലെ മൗണ്ട് മാക്കിന്‍ലെ കീഴടക്കാനും ഈ ഐപിഎസ് ഓഫിസര്‍ക്ക് പദ്ധതിയുണ്ട്.
       
UP cadre IPS officer Aparna Kumar has become the country's first civil servant to scale Mount Vinson Massif, the highest peak in the Antarctica. She achieved the feat on January 17.


SUMMARY: UP cadre IPS officer Aparna Kumar has become the country's first civil servant to scale Mount Vinson Massif, the highest peak in the Antarctica. She achieved the feat on January 17.

Aparna, posted as DIG telecom in Lucknow, had set out on the Antarctic expedition on January 5, accompanied by a 10-member team of mountaineers from various countries.