Follow KVARTHA on Google news Follow Us!
ad

ചെലവു ചുരുക്കി ലോകം ചുറ്റിയ കമിതാക്കള്‍

ലോകം ചുറ്റാന്‍ ഇറങ്ങുമ്പോള്‍ ആദ്യംനമ്മള്‍ ഓര്‍ക്കുക പോക്കറ്റിനെക്കുറിച്ചായിരിക്കും. പോക്കറ്റിന്റെ കനത്തിന് അനുസരിച്ചിരിക്കും കറങ്ങലിന്റെ സ്വഭാവം. Karol Lewandowski and Aleksandra Slusarczyk visited 50 countries in 6 years. The travel bloggers from Poland bought an old van for $600
(www.kvartha.com 29.01.2016) ലോകം ചുറ്റാന്‍ ഇറങ്ങുമ്പോള്‍ ആദ്യംനമ്മള്‍ ഓര്‍ക്കുക പോക്കറ്റിനെക്കുറിച്ചായിരിക്കും. പോക്കറ്റിന്റെ കനത്തിന് അനുസരിച്ചിരിക്കും കറങ്ങലിന്റെ സ്വഭാവം. എന്നാല്‍ പോളണ്ടുകാരനായ കരോള്‍ ലെവാന്‍ഡോസ്‌കിയും കൂട്ടുകാരിയും ലോകം ചുറ്റാനിറങ്ങിയത് ചെലവു ചുരുക്കിയാണ്.

ഒരു ദിവസം എട്ടു ഡോളറാണ് രണ്ടു പേരും ചെലവാക്കിയത്. 600 ഡോളര്‍ വിലയുള്ള വാനിലായിരുന്നു ഇവരുടെ സഞ്ചാരം. അഞ്ചു ഭൂഖണ്ഡങ്ങളിലായി അമ്പതോളം രാജ്യങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. എട്ട് ഡോളര്‍ എന്നാല്‍ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 550 രൂപയോളം വരും.

രണ്ടുപേരുടെ ഭക്ഷണവും വാഹനത്തിന്റെ ഇന്ധനവും മറ്റു ചെലവുകളുമെല്ലാം ഇതില്‍ ഒതുങ്ങും. ചെലവു ചുരുക്കാന്‍ വേണ്ടി താമസം വാനിനുള്ളില്‍ തന്നെയാക്കി, അല്ലെങ്കില്‍ ടെന്റ് അടിച്ചു കിടക്കും. സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കും. നമ്മുടെ നിരത്തുകളിലുള്ള മാരുതി വാനിന്റെ രൂപത്തിലുള്ള വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. ചെലവു ചുരുക്കിയാണു യാത്രയെന്നു കരുതി കാണുന്ന സ്ഥലങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ല. അഞ്ചു ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലെ മിക്ക സ്ഥലങ്ങളും കണ്ടു തീര്‍ത്തു.

മാതൃരാജ്യമായ പോളണ്ടില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ഐസ്‌ലാന്‍ഡിലെ തടാകങ്ങളും മഞ്ഞുമലകളും സന്ദര്‍ശിച്ചു. നോര്‍വെയിലെ മലമുകളില്‍ കയറി സെല്‍ഫിയെടുത്തു. ഇറ്റലിയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ കറങ്ങി നടന്നു. സഹാറ മരുഭൂമിയിലൂടെ ഒട്ടകത്തിന്റെ പുറത്ത് യാത്ര ചെയ്തു.

അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ രണ്ടു പേരും യാത്ര ചെയ്തു. കൂട്ടത്തില്‍ ഏറ്റവും ദിവസം ചെലവഴിച്ച രാജ്യം അമേരിക്കയാണ്. യാത്രയുടെ വിവരങ്ങളെല്ലാം തന്റെ ബ്ലോഗില്‍ കൃത്യമായി വിവരിച്ചിട്ടുമുണ്ട് കരോള്‍ ലെവാന്‍ഡോസ്‌കി.
       
Karol Lewandowski and Aleksandra Slusarczyk visited 50 countries in 6 years. The travel bloggers from Poland


ചെലവു ചുരുക്കി ലോകം ചുറ്റിയ കമിതാക്കള്‍Read: http://goo.gl/d1UZpz
Posted by Kvartha World News on Friday, January 29, 2016

SUMMARY: Karol Lewandowski and Aleksandra Slusarczyk visited 50 countries in 6 years. The travel bloggers from Poland bought an old van for $600, painted it and just set off to travel countries. What’s more surprising is that they travelled without spending more than $8 a day. This is their story...