Follow KVARTHA on Google news Follow Us!
ad

സൗദി അറേബ്യയുടെ വടക്കന്‍ ഭാഗങ്ങള്‍ മഞ്ഞ് പുതച്ചു; സ്‌കൂളുകള്‍ അടച്ചു

അറാര്‍: (www.kvartha.com 29.01.2016) സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച.Saudi Arabia, Snowfall,
അറാര്‍: (www.kvartha.com 30.01.2016) സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച. അറാര്‍ പട്ടണത്തിനും ഹസ്മ് അല്‍ ജലമീദിനും സമീപത്താണ് മഞ്ഞുപെയ്തത്.

മഞ്ഞുവീഴ്ച കനത്തതോടെ പ്രദേശത്തെ എല്ലാ സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു. കൂടുതല്‍ മഞ്ഞ് വിഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട്.

സ്‌കിഡ്ഡിംഗ് ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രദ്ധയോടെ, മിതമായ വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കണമെന്ന് സൗദി റെഡ് ക്രസന്റെ സൊസൈറ്റി മുന്നറിയിപ്പ് നല്‍കി. കൂടാതെ കുട്ടികളേയും പ്രായമായവരേയും ചൂടോടെ സൂക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.

താപനില പൂജ്യത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നാണ് പ്രതീക്ഷ. ഹഖ് ല്‍ ഗവര്‍ണറേറ്റില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ഇവിടെ മഞ്ഞ് വീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.
തബൂക്ക് പ്രവിശ്യയില്‍ സിവില്‍ ഡിഫന്‍സ് പട്രോളിംഗ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.

Saudi Arabia's Northern Border Province has witnessed moderate snowfall in rural areas near Arar city and Hazm Al Jalameed on Tuesday due a cold wave gripping the region.


SUMMARY: Saudi Arabia's Northern Border Province has witnessed moderate snowfall in rural areas near Arar city and Hazm Al Jalameed on Tuesday due a cold wave gripping the region.

Keywords: Saudi Arabia, Snowfall,