Follow KVARTHA on Google news Follow Us!
ad

കത്രീനയെ ചൊടിപ്പിക്കുന്ന ചോദ്യം

ബോളിവുഡ് താരം കത്രീന കൈഫിന് തീരെ ഇഷ്ടമില്ലാത്തൊരു ചോദ്യമുണ്ട്, രണ്‍ബീര്‍ കപൂറുമായുള്ള ബന്ധം അവസാനിപ്പിച്ചോ...? Bollywood actress Katrina Kaif side-stepped questions related to rumours about her break up with actor-boyfriend Ranbir Kapoor and said as a professional she is focusing on her work.
(www.kvartha.com 30.01.2016) ബോളിവുഡ് താരം കത്രീന കൈഫിന് തീരെ ഇഷ്ടമില്ലാത്തൊരു ചോദ്യമുണ്ട്, രണ്‍ബീര്‍ കപൂറുമായുള്ള ബന്ധം അവസാനിപ്പിച്ചോ...? ഈ ചോദ്യം കേള്‍ക്കുന്നതു തന്നെ കത്രീന കൈഫിന് ഇഷ്ടമല്ല. ഇക്കാര്യം താരം തുറന്നു പറഞ്ഞിരിക്കുന്നു. കത്രീനയും രണ്‍ബീര്‍ കപൂറും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.

ബോളിവുഡിലെ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത ആഘോഷിച്ചു. തമാശയില്‍ പഴയ കാമുകി ദീപിക പദുക്കോണിനൊപ്പം രണ്‍ബീര്‍ അഭിനയിച്ചതോടെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

തമാശയുടെ സക്‌സസ് പാര്‍ട്ടിയില്‍ ക്ഷണമുണ്ടായിട്ടും കത്രീന പങ്കെടുക്കാതിരുന്നതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നാണിപ്പോള്‍ കത്രീന പറയുന്നത്. അഭിനയം ഒരു തൊഴിലായി കാണുന്ന ആളാണ് ഞാന്‍.

അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോള്‍. മറ്റുള്ള വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തയാറല്ല. ഇത്തരം കാര്യങ്ങള്‍ ജനത്തിനെ അറിയിക്കാന്‍ താത്പര്യമില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അതിന്റെ വഴിക്ക് പോകുമെന്നും പറയുന്നു കത്രീന.
         


SUMMARY: Bollywood actress Katrina Kaif side-stepped questions related to rumours about her break up with actor-boyfriend Ranbir Kapoor and said as a professional she is focusing on her work.