Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ചാണ്ടിക്കും സുധീരനും ജനങ്ങളുടെ കോടതിയെ നേരിടാന്‍ ധൈര്യമുണ്ടോ

ധൈര്യമുണ്ടെങ്കില്‍ ജനങ്ങളുടെ കോടതിയെ നേരിടുകയാണ് ഉമ്മന്‍ ചാണ്ടിയും സുധീരനും ചെയ്യേണ്ടതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.Kannur, Kerala, CPI, V. M.Sudheeran, Oommen Chandy,
കണ്ണൂര്‍: (www.kvartha.com 30.01.2016) ധൈര്യമുണ്ടെങ്കില്‍ ജനങ്ങളുടെ കോടതിയെ നേരിടുകയാണ് ഉമ്മന്‍ ചാണ്ടിയും സുധീരനും ചെയ്യേണ്ടതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയയാത്രയുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

 കെ.ബാബുവിനോട് ധാര്‍മികതയുടെ പേരില്‍ രാജിവെക്കാന്‍ പറഞ്ഞ വി.എം. സുധീരന്റെ ധാര്‍മികത ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ കാശിക്ക് പോയോ. തുടര്‍ഭരണം കിട്ടുന്നതിനെതിരേയുള്ള പ്രതിപക്ഷ ഗൂഢാലോചനയാണിതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. തുടര്‍ഭരണം ഉറപ്പാണെങ്കില്‍ മന്ത്രിസഭ രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടുകയാണു വേണ്ടതെന്നും കാനം പറഞ്ഞു.


Keywords: Kannur, Kerala, CPI, V. M.Sudheeran, Oommen Chandy.