Follow KVARTHA on Google news Follow Us!
ad

ട്വിറ്ററില്‍ തളിരിട്ട പ്രണയം

ഒരുകാലത്ത് ഓര്‍ക്കൂട്ടിലും പിന്നീട് ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലുമൊക്കെ തളിരിട്ട പ്രണയങ്ങള്‍ നിരവധി. യുവാക്കള്‍ ഒരു ഇടനിലക്കാരന്റെ സഹായമില്ലാതെ പറഞ്ഞു തുടങ്ങിയ പ്രണയത്തിന് ഇന്ന് പുതിയ ഇടമാകുകയാണ് ട്വിറ്റര്‍. How often people do blame social media for a relationship gone wrong? How often have we heard of breakups because of Facebook posts and messages and blue ticks of WhatsApp?
(www.kvartha.com 30.01.2016) ഒരുകാലത്ത് ഓര്‍ക്കൂട്ടിലും പിന്നീട് ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലുമൊക്കെ തളിരിട്ട പ്രണയങ്ങള്‍ നിരവധി. യുവാക്കള്‍ ഒരു ഇടനിലക്കാരന്റെ സഹായമില്ലാതെ പറഞ്ഞു തുടങ്ങിയ പ്രണയത്തിന് ഇന്ന് പുതിയ ഇടമാകുകയാണ് ട്വിറ്റര്‍. പ്രണയിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ ജീവിതത്തില്‍ ഇനിയൊരു കൂട്ടാകാമെന്നു കരുതുന്നവര്‍ക്ക് ട്വിറ്ററിലൂടെയും പ്രണയം പറയാം.

ഇനി പ്രണയം മനസില്‍ വച്ചുനടന്നതുകൊണ്ട് മാത്രം കാര്യമില്ലല്ലോ, അതും തുറന്നുപറയാനും ട്വിറ്റര്‍ തന്നെ സഹായിക്കും. ട്വിറ്ററിലൂടെ പ്രണയിച്ച അറ്റ്‌ലാന്റ സ്വദേശികളായ കമിതാക്കളാണ് ട്വിറ്ററിനെ പശ്ചാത്തലമാക്കി വിവാഹനിശ്ചയവും നടത്തിയത്.

ഒരു ട്വീറ്റിലൂടെയാണ് അനുജ് പട്ടേലും സുമിത ഡാല്‍മിയയും തമ്മിലുളള ന്യൂജെന്‍ പ്രണയം മൊട്ടിടുന്നത്. ജാസുവിലേക്ക് ഒരു എക്‌സ്ട്രാ ടിക്കറ്റ് കൈയിലുണ്ട്, ആരെങ്കിലും പോരുന്നോ എന്നായിരുന്നു അനുജിന്റെ ചോദ്യം. സുമിത ഈ ചോദ്യത്തോട് പ്രതികരിച്ചതോടെ ഇരുവരും തമ്മിലുളള സൗഹൃദം ആരംഭിച്ചു. വീണ്ടും ട്വീറ്റുകളിലൂടെ ഇരുവരും കൂടുതല്‍ അടുത്തു. രണ്ടു വര്‍ഷത്തോളം പിന്നിട്ടപ്പോഴാണ് സുമിതയോടുളള തന്റെ സൗഹൃദം പ്രണമാണെന്നു അനുജ് തിരിച്ചറിഞ്ഞത്.

തന്റെ പ്രണയം സുമിതയെ അറിയിക്കാന്‍ തന്നെ അനുജ് തീരുമാനിച്ചു. ട്വിറ്ററിലെ ഹാഷ്ടാഗ്, ടൈംസ്റ്റാംപ് തുടങ്ങിയ തീമുകള്‍ ഉപയോഗിച്ചു തന്നെ അനുജ് പ്രണയിനിയെ തന്റെ ഇഷ്ടം അറിയിച്ചു. സുമിതഫൈന്‍ഡ്അനുജ് എന്ന ഹാഷ്ടാഗാണ്  അനുജ് ഇതിനു ഉപയോഗിച്ചത്. ട്വിറ്റര്‍ പേജിന്റെ മാതൃകയില്‍ ഒരു വലിയ പേപ്പറില്‍ വില്‍ യു മാരി മീ എന്ന ചോദ്യത്തോടെയാണ് കഴിഞ്ഞ മാസം അനുജ് സുമിതയോട് വിവാഹഭ്യര്‍ഥന നടത്തിയത്.

ട്വീറ്റിന്റെ മാതൃകയില്‍ എഴുതിയ സന്ദേശങ്ങള്‍ സുമിത കണ്ടെത്തിയതും വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ്. ഒരു ട്രഷര്‍ ഹണ്ട് പോലെ ഓരോ ക്ലൂകളും ഓരോ പായ്ക്കറ്റുകളില്‍ അനുജ് നേരത്തേ ഒളിപ്പിച്ചു വച്ചിരുന്നു. ഈ ഓരോ ക്ലൂകളിലേക്കുമുളള വഴികളും ഓരോ ട്വീറ്റുകളുടെ രൂപത്തില്‍ തന്നെ തയാറാക്കി. ഓരോ ക്ലൂകളും അവസാനം എത്തിച്ചേര്‍ന്നത് അനുജ് സുമിതയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്ന കാര്യം വെളിപ്പെടുത്തുന്ന സന്ദേശത്തിലായിരുന്നു.

അനുജും സുമിതയുടെ സഹോദരിയും കൂടി ക്രിസ്മസ് സമ്മാനമാണിതെന്നു പറഞ്ഞാണ് സുമിതയെ പറ്റിച്ചത്. അനുജിന്റെ ചോദ്യത്തിന് വിവാഹത്തിന് സമ്മതമെന്നു സുമിത മറുപടി നല്‍കിയതും ട്വിറ്ററിന്റെ മാതൃകയിലുളള അതേ പേപ്പറിലൂടെ. 26കാരനായ അനുജും 27കാരിയായ സുമിതയും ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകാനാണ് തീരുമാനിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ പങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ട്വിറ്റ്ഹാര്‍ട്ട്‌സ്2016 എന്ന ഹാഷ്ടാഗും ഇവര്‍ ഒരുക്കിയിട്ടുണ്ട്.
         
How often people do blame social media for a relationship gone wrong? How often have we heard of breakups



SUMMARY: How often people do blame social media for a relationship gone wrong? How often have we heard of breakups because of Facebook posts and messages and blue ticks of WhatsApp? But here is a love story that started brewing on Twitter and reached its conclusion with a Twitter-themed proposal. -