Follow KVARTHA on Google news Follow Us!
ad

'ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ വിവാഹം ഫെബ്രുവരിയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തും കല്യാണക്കാലമായിരുന്നു കഴിഞ്ഞ വര്‍ഷം. സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം വിവാഹിതരായി. Irfan Pathan, one of Indian cricket's most eligible bachelors, is set to tie the knot this February.

(www.kvartha.com 29.01.2016) ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തും കല്യാണക്കാലമായിരുന്നു കഴിഞ്ഞ വര്‍ഷം. സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം വിവാഹിതരായി. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ മോഹിത് ശര്‍മ കല്യാണമേളത്തിന് തുടക്കമിട്ടു കൊണ്ട് വിവാഹനിശ്ചയം നടത്തി.

ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ വിഹാഹിതനാവുന്നു. ഫെബ്രുവരി ആദ്യയാഴ്ചയോടെ താരത്തിന്റെ വിവാഹമുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. സ്വകാര്യ വിവരങ്ങള്‍ ഇതുവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താതിരുന്ന ഇര്‍ഫാന്‍ ആദ്യമായി വിവാഹിതനാവുന്നുവെന്നു സമ്മതിച്ചതായാണ് വിവരം.

ഞാന്‍ ഉടനെ വിവാഹിതനാവുന്നുവെന്നത് സത്യമാണ്. പക്ഷേ കൂടുതലൊന്നും വെളിപ്പെടുത്താനില്ലെന്നാണ് പത്താന്‍ പറഞ്ഞത്. സൂറത്തിലെ ഒരു ജൂവലറിയില്‍ പത്താന്റെ വധുവിന് അണിയാനുളള വലിയ ഡയമണ്ട്  നക്ലസിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടത്രേ. പത്താന്‍ കുടുംബവുമായി ബന്ധപ്പെട്ടവരും വിവാഹത്തെക്കുറിച്ച് തുറന്നൊന്നും പ്രതികരിക്കാന്‍ തയാറായിട്ടില്ല. 2006 ജനുവരി 29ന് ഇര്‍ഫാന്‍ ടെസ്റ്റിലെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് തികയ്ക്കുന്ന ആദ്യ ബൗളര്‍ എന്ന റെക്കോഡിട്ടിരുന്നു. പാകിസ്ഥാനെതിരേയായിരുന്നു അന്ന് മത്സരം.
       
Irfan Pathan, one of Indian cricket's most eligible bachelors, is set to tie the knot this February. In fact, if sources are to be believed, the wedding is going to take place in the first or second week of February.

SUMMARY: Irfan Pathan, one of Indian cricket's most eligible bachelors, is set to tie the knot this February. In fact, if sources are to be believed, the wedding is going to take place in the first or second week of February.