Follow KVARTHA on Google news Follow Us!
ad

ട്വന്റി20 പരമ്പര ഇന്ത്യക്ക്; ധോണിക്ക് രണ്ട് റെക്കോര്‍ഡുകള്‍

ഏകദിന പരമ്പരയിലെ തോല്‍വിക്ക് മധുരപ്രതികാരമായി രണ്ടാം ട്വന്റി20യിലും ആധികാരിക ജയം നേടി ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് രണ്ട് റെക്കോര്‍ഡുകള്‍ കൂടിയാണ് സ്വന്തമായത്. Mahendra Singh Dhoni, India, Australia, Twenty-20, Cricket, Sports,
മെല്‍ബണ്‍: (www.kvartha.com 30.01.2016) ഏകദിന പരമ്പരയിലെ തോല്‍വിക്ക് മധുരപ്രതികാരമായി രണ്ടാം ട്വന്റി20യിലും ആധികാരിക ജയം നേടി ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് രണ്ട് റെക്കോര്‍ഡുകള്‍ കൂടിയാണ് സ്വന്തമായത്.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ പരമ്പരകള്‍ ജയിക്കുന്ന നായകന്‍ എന്ന റെക്കോര്‍ഡും സങ്കകാരയെ പിന്തള്ളി അന്താരാഷ്ര്ട ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് നടത്തുന്ന വിക്കറ്റ് കീപ്പര്‍ എന്നീ റെക്കോഡും ധോണി സ്വന്തം പേരിലാക്കി. 2008ല്‍ സി.ബി സീരിയസ് ട്രൈ സീരിസ് സ്വന്തമാക്കിയ ധോണിയുടെ ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ സീരിസ് വിജയമാണിത്.

ആദ്യ മല്‍സരത്തില്‍ 37 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മല്‍സരത്തില്‍ 27 റണ്‍സിനാണ് ജയിച്ചത്. 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ കംഗാരുക്കള്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 157 റണ്‍സില്‍ ഒതുങ്ങി. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

Mahendra Singh Dhoni, India, Australia, Twenty-20, Cricket, Sports.


Keywords: Mahendra Singh Dhoni, India, Australia, Twenty-20, Cricket, Sports.