Follow KVARTHA on Google news Follow Us!
ad

പന്ത്രണ്ടുകാരിയായ മകളുടെ ഫോണ്‍ പിടിച്ചെടുത്ത പിതാവിനെ മോഷ്ടാവാക്കി; 3 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം പിതാവിനെ കോടതി വെറുതെ വിട്ടു

ടെക്‌സാസ്: (www.kvartha.com 29.01.2016) പന്ത്രണ്ടുകാരിയായ മകളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പിതാവിനെതിരെ മോഷണകുറ്റം ചുമത്തിTexas, Father, Mobile Phone,
ടെക്‌സാസ്: (www.kvartha.com 30.01.2016) പന്ത്രണ്ടുകാരിയായ മകളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത പിതാവിനെതിരെ മോഷണകുറ്റം ചുമത്തി. റൊണാള്‍ഡ് ജാക്‌സണ്‍ എന്നയാളാണ് മകളുടെ നന്മയെ കരുതി പ്രവര്‍ത്തിച്ചതിന് മോഷ്ടാവെന്ന ആരോപണം നേരിടേണ്ടി വന്നത്. ജാക്‌സണിന്റെ ഭാര്യയും മകളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

പിടിച്ചെടുത്ത ഫോണ്‍ തിരികെ നല്‍കാന്‍ വിസമ്മതിച്ച ജാക്‌സണെ ഗ്രാന്റ് െ്രെപറി പോലീസ് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 1500 ഡോളര്‍ കെട്ടിവെച്ച് ജാക്‌സണ്‍ ജാമ്യത്തിലിറങ്ങി. മോഷണകുറ്റത്തിന് പിഴയടയ്ക്കാന്‍ കോടതിയില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല.

തുടര്‍ന്ന് നിയമയുദ്ധത്തിനിറങ്ങി. കോടതിയില്‍ ശക്തിയുക്തം തന്റെ നിലപാട് വിശദീകരിച്ചതിനെ തുടര്‍ന്ന് ജാക്‌സണിനെ കോടതി വെറുതെ വിട്ടത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു.

ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ ഇപ്പോള്‍ മകള്‍ക്ക് 15 വയസായി പ്രായമെന്നതാണ്. ഫോണില്‍ പരുഷമായ സന്ദേശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാക്‌സണ്‍ മകളുടെ പക്കല്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തത്.

A Texas father who was accused of theft after he confiscated his 12-year-old daughter's cellphone over an inappropriate text has been acquitted of the misdemeanor charge.


SUMMARY: A Texas father who was accused of theft after he confiscated his 12-year-old daughter's cellphone over an inappropriate text has been acquitted of the misdemeanor charge.

Keywords: Texas, Father, Mobile Phone,