Follow KVARTHA on Google news Follow Us!
ad

ഒരു ഫെയ്‌സ്ബുക്ക് ഷെയര്‍ മാറ്റിമറിച്ച ജീവിതം

റ്റ ഷെയര്‍ മതി ജീവിതം മാറി മറിയാന്‍... പതിനൊന്നുവയസുള്ള രാഘവ് മെഹ്‌റോത്രയുടെ ജീവിതം ഇതിന് ഉദാഹരണമാണ്. അമെരിക്കയില്‍ വിദ്യാര്‍ഥിയാണ് ഇന്ത്യന്‍ വംശജനായ രാഘവ് മല്‍ഹോത്ര. Meet Raghav Mehrotra. At 11 years of age, he has the kind of drumming skills that would probably make most professionals who have been playing for upwards of a decade blush a furious shade of 'My god, what is this sorcery?!'
(www.kvartha.com 29.01.2016) ഒറ്റ ഷെയര്‍ മതി ജീവിതം മാറി മറിയാന്‍... പതിനൊന്നുവയസുള്ള രാഘവ് മെഹ്‌റോത്രയുടെ ജീവിതം ഇതിന് ഉദാഹരണമാണ്. അമേരിക്കയില്‍ വിദ്യാര്‍ഥിയാണ് ഇന്ത്യന്‍ വംശജനായ രാഘവ് മല്‍ഹോത്ര. രാഘവ് ഡ്രംസ് വായിക്കുന്ന വിഡിയൊ എ.ആര്‍. റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് പയ്യന്‍ കയറി ഹിറ്റായത്. വെല്‍ക്കം ടു ദി മ്യൂസിക് ക്ലബ്, യങ് ചാംപ് എന്ന അടിക്കുറുപ്പോടെയാണ് ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ കൊച്ചു പയ്യന്റെ ഡ്രംസ് വായന ഷെയര്‍ ചെയ്തത്.

രാഘവിന്റെ ഡ്രംസ് വായന ഇതോടെ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി. യൂട്യൂബില്‍ നിരവധി പേരാണ് റഹ്മാന്‍ ഷെയര്‍ ചെയ്തതോടെ വിഡിയൊ കണ്ടത്. ധാരാളം കമന്റുകളും ഷെയറുകളും ഈ വിഡിയൊയ്ക്ക് ലഭിച്ചിരിക്കുന്നു. രണ്ടു ദിവസത്തിനകം രാഘവ് ഓണ്‍ലൈന്‍ രംഗത്ത് താരമായി മാറി. മുടി നീട്ടി വളര്‍ത്തി ടീ ഷര്‍ട്ടും ജീന്‍സുമിട്ടാണ് രാഘവിന്റെ ഡ്രംസ് വായന. ഇതിനോടൊപ്പം രാഘവ് ഗിറ്റാര്‍ വായിക്കുന്ന വിഡിയൊയും കാണിക്കുന്നുണ്ട്.

പ്രൊഫഷണല്‍ ഡ്രംസ് പ്ലെയര്‍മാരെ വെല്ലുന്ന രീതിയിലാണ് ഈ കുട്ടിയുടെ പ്രകടനം. ഡ്രംസിലുള്ള കൈയടക്കം ഏവരെയും അത്ഭുതപ്പെടുത്തും. ന്യൂജേഴ്‌സിയിലാണ് രാഘവും കുടുംബവും താമസിക്കുന്നത്. മൂന്നു വയസുമുതല്‍ രാഘവ് സംഗീതം പഠിക്കാന്‍ തുടങ്ങി. 2011 മുതല്‍ മ്യൂസിക് സ്‌കൂളിലായി പഠനം. എട്ടാം വയസുമുതല്‍ പ്രൊഫഷണല്‍ സംഗീത രംഗത്ത് സജീവമാണ് രാഘവ്.
       
Meet Raghav Mehrotra. At 11 years of age, he has the kind of drumming skills that would probably make most professionals who have been playing for upwards of a decade blush a furious shade of 'My god, what is this sorcery?!'


SUMMARY: Meet Raghav Mehrotra. At 11 years of age, he has the kind of drumming skills that would probably make most professionals who have been playing for upwards of a decade blush a furious shade of 'My god, what is this sorcery?!'