Follow KVARTHA on Google news Follow Us!
ad

കാണാതായ പെണ്‍കുട്ടികള്‍ ഗോവയില്‍; പിതാവടക്കം പീഡിപ്പിച്ചെന്ന് കുട്ടികള്‍

കര്‍ണാടകയിലെ മദ്രസയില്‍ നിന്ന് കാണായായ രണ്ട് പെണ്‍കുട്ടികളെയും പീഡിപ്പിച്ച നിലയില്‍ ഗോവയില്‍ നിന്നു കണ്ടെത്തി. പെണ്‍കുട്ടികളില്‍ ഒരാളെ പിതാവും സഹോദരീ ഭര്‍ത്താവും മാനഭംഗപ്പെടുത്തിയെന്നാണ് ഇവര്‍ പറയുന്നത്. Bangalore, National, Abuse, sexual abuse, Girl students
ബെംഗളൂരു: (www.kvartha.com 01.12.2015) മദ്രസയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ഗോവയില്‍ നിന്ന് കണ്ടെത്തി. പിതാവടക്കമുള്ളവരുടെ പീഡനത്തിനിരയായതായി പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. സംഭവം പോലീസ് പറയുന്നതിങ്ങനെ: മദ്രസയില്‍ നിന്ന് അവധി സമയത്ത് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടികളില്‍ ഒരാളെ പിതാവും സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്.

തിരിച്ചു മദ്രസയിലെത്തിയ പെണ്‍കുട്ടി സുഹൃത്തിനോട് സംഭവങ്ങള്‍ വിവരിച്ചു. തുടര്‍ന്ന് ഇരുവരും ജോലി തേടി ഗോവയില്‍ പോകാന്‍ തീരുമാനിച്ചു. ഗോവയ്ക്കു പോകാന്‍ കുംട റെയില്‍വേ സ്‌റ്റേഷനില്‍ കാത്തു നില്‍ക്കുന്നതിനിടെ  രണ്ടു യുവാക്കള്‍ കുട്ടികളുടെ അടുത്തെത്തി ഫോട്ടോയെടുത്തു. തുടര്‍ന്ന് അവരുടെ കൂടെ പോയില്ലെങ്കില്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി.

ഇതുകേട്ട് ഭയന്ന പെണ്‍കുട്ടികള്‍ അവരോടൊപ്പം പോയി. പിന്നീട് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി റെയില്‍വേ സ്റ്റേഷനില്‍ തന്നെ തിരികെ എത്തിച്ചു. പിന്നീട് പെണ്‍കുട്ടികള്‍  ഗോവയിലേക്ക് പോവുകയും ചെയ്തു. കുട്ടികളെ കാണാതായെന്ന കാര്യം കാട്ടി മദ്രസയുടെ സെക്രട്ടറി ഹാഫിസ് അബ്ദുല്‍ ഖാദിര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കണ്ടെത്തിയത്.

New Delhi, National, Writer, Award, Lok Sabha, Central Government.



Keywords:  New Delhi, National, Writer, Award, Lok Sabha, Central Government.